ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശിക്കാൻ പ്ലാൻ ഉണ്ടോ. ഉണ്ടെങ്കിൽ ഇനി പറയുന്ന കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ഇടുക്കി ഡാം കണ്ട സന്തോഷത്തിൽ ഒരു റീൽ എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി. ഇടുക്കി ഡാമിൽ ഇനി മുതൽ റീൽസ് എടുക്കാൻ അനുവാദമില്ല. പ്രവേശന ടിക്കറ്റിൻ്റെ കാര്യത്തിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രവേശന ടിക്കറ്റുകൾ ഓൺ ലൈനായി ബുക്ക് ചെയ്യണം. www.keralahydeltourisam.com എന്ന സൈറ്റിലൂടെ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് പ്രവേശന നിരക്ക്.
Content Highlights: Reels are no longer allowed at Idukki Dam. There have been some changes in the entry ticket as well. Admission tickets should be booked online