സ്മാർട്ട്ഫോൺ ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മാതാപിതാക്കളേക്കാൾ കൂടുതൽ ബോധവാന്മാരാണ് ഇന്ന് ഇന്ത്യയിലെ കുട്ടികൾ. 10 ൽ 8 പേരും തങ്ങളുടെ മാതാപിതാക്കളുടെ സ്മാർട്ട്‌ഫോൺ ശീലങ്ങൾ നിയന്ത്രിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങൾ നടത്തുന്നുണ്ടെന്ന് വിവോ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. സൈബർ മീഡിയ റിസർച്ചുമായി സഹകരിച്ച് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയാണ് 'മാതാപിതാ -ശിശു ബന്ധങ്ങളിൽ സ്മാർട്ട്‌ഫോണുകളുടെ സ്വാധീനം' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ 1,543 സ്‌മാർട്ട്‌ഫോൺ ഉടമകളിൽ കിടയിലായിരുന്നു സർവേ നടത്തിയത്.
സർവ്വേ പ്രകാരം, ഇന്ത്യയിലെ മാതാപിതാക്കൾ ദിവസവും ശരാശരി അഞ്ച് മണിക്കൂറാണ് സ്‌മാർട്ട്‌ഫോണിൽ ചെലവഴിക്കുന്നത്. എന്നാൽ കുട്ടികളാകട്ടെ വെറും നാല് മണിക്കൂർ മാത്രമാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്. 73% മാതാപിതാക്കളും 69% കുട്ടികളും സ്‌മാർട്ട്‌ഫോൺ ഉപയോഗമാണ് ജീവതത്തിൽ ഓരോ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം മൂന്നിൽ രണ്ട് ശതമാനം മാതാപിതാക്കളും കുടുംബത്തോടൊപ്പമുള്ള സമയങ്ങളിലും ആഘോഷങ്ങളിലുമെല്ലാം സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് വളരെ കൂടുതലാണ്. ഇത് പലപ്പോഴും അവരുടെ സ്വകാര്യ നിമിഷങ്ങൾ പോലും ഇല്ലാതാക്കുന്നുണ്ട്.
സ്‌മാർട്ട്‌ഫോണുകളുമായുള്ള അശ്രദ്ധമായ ബന്ധങ്ങൾ പലപ്പോഴും യഥാർത്ഥ ജീവിത ബന്ധങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കും. സ്മാർട്ട് ഫോണുകൾ അടക്കി ഭരിക്കുന്ന ഈ കാലത്ത് അർത്ഥവത്തായ രീതിയിൽ എങ്ങനെയെല്ലാം കുടുംബങ്ങൾക്ക് ഒന്നായിരിക്കാൻ കഴിയുമെന്നതാണ് ഈ വർഷം ഉയർന്ന് വന്ന ഏറ്റവും വലിയ ചോദ്യമെന്ന് വിവോ ഇന്ത്യയുടെ കോർപ്പറേറ്റ് സ്ട്രാറ്റജി മേധാവി ഗീതാജ് ചന്നാന പറഞ്ഞു. സർവേയിൽ 77 ശതമാനം കുട്ടികളും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആയിരിക്കുമ്പോൾ ഫോണുകൾ ആവശ്യമില്ലെന്ന് പറഞ്ഞു. പലരും നല്ല ആത്മബന്ധങ്ങൾ വളർത്തിയെടുക്കാൻ സ്മാർട്ട്ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.
പലരുടെയും ജീവിതത്തിൽ സ്മാർട്ട്ഫോണുകൾ എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറിക്കഴിഞ്ഞു. എന്നാൽ ഇത് തന്നെയാണ് പലരെയും ഒറ്റപ്പെടുത്തുന്നതെന്നും ചൈൽഡ് സൈക്കോളജിസ്റ്റും പാരൻ്റിംഗ് കൗൺസിലറുമായ റിദ്ധി ദോഷി പട്ടേൽ പറഞ്ഞു. സ്‌മാർട്ട്‌ഫോണുകളുമായി ഉപയോക്താക്കൾക്ക് ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സഹായിക്കുന്നതിന് എന്തെങ്കിലും പുതിയ ഡിസൈനിലോ ഇൻ്റർഫേസ് മാറ്റങ്ങളിലോ vivo പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സ്‌ക്രീൻ സമയത്തിനും പേരന്റ് നിയന്ത്രണങ്ങൾക്കുമായി ഒന്നിലധികം നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാണ്. അവ നിങ്ങളുടെ സ്കീൻ സമയം നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഗീതാജ് ചന്നാന പറഞ്ഞു.
Content Highlights: A report titled 'The Impact of Smartphones on Parent-Child Relationships' was prepared by Chinese smartphone maker Vivo in collaboration with Cyber Media Research.