വളരെ ഗൗരവകരമായ റീഫണ്ട് തട്ടിപ്പിന്റെ ഇരായായിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്ര. കമ്പനിയുടെ ഉപഭോക്തൃ സൗഹൃദ റീഫണ്ട് പോളിസികളാണ് കമ്പനിയെ കബളിപ്പിക്കാനായി തട്ടിപ്പുകാര്‍ ഉപയോഗിച്ചത്. കമ്പനി നടത്തിയ ഓഡിറ്റിംഗിലാണ് കോടികളുടെ തട്ടിപ്പ് വിവരം പുറത്തായത്. തട്ടിപ്പുകള്‍ നടക്കുന്ന രീതി ഇപ്രകാരമാണ്. ബ്രാന്‍ഡഡ് ഷൂകള്‍, വസ്ത്രങ്ങള്‍, മറ്റ് ആക്‌സസറികള്‍ പോലെയുള്ള ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങള്‍ക്ക് ബള്‍ക്കായുള്ള ഓര്‍ഡറുകള്‍ നല്‍കുന്നതാണ് ആദ്യപടി.
ഈ ഓര്‍ഡറുകള്‍ സ്വീകര്‍ത്താവിന് ഡെലിവര്‍ ചെയ്തുകഴിഞ്ഞാല്‍ ഓര്‍ഡര്‍ ചെയ്ത സാധനമല്ല കിട്ടിയതെന്നും, നിറത്തിന്റെ ക്വാളിറ്റിയും അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കാണിച്ചും പരാതി നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് പരാതി ഉന്നയിക്കാനും റീഫണ്ട് ക്ലയിം ചെയ്യാനും Myntra യുടെ ആപ്പില്‍ ഒരു ഓപ്ഷനുണ്ട്. ഇതുമൂലം പരാതികള്‍ ലഭിച്ചാല്‍ സ്ഥാപനം റീഫണ്ട് നടപടികള്‍ ആരംഭിക്കും.
ഓഡിറ്റ് പ്രകാരം കമ്പനിയ്ക്ക് 50 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗളൂരുവില്‍ മാത്രം തിരിച്ചറിഞ്ഞത് 5,529 വ്യാജ ഓര്‍ഡറുകളാണ്.
രാജസ്ഥാനിലെ ഒരു സംഘം ആളുകളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബള്‍ക്കായുളള ഓര്‍ഡറുകളായിട്ടാണ് തട്ടിപ്പ് അധികവും നടക്കുന്നത്. ഉദ്ദാഹരണത്തിന് ഒരാള്‍ 10 ജോഡി ബ്രാന്‍ഡഡ് ഷൂകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ പാഴ്‌സല്‍ ലഭിച്ച ശേഷം അതില്‍ അഞ്ച് ജോഡി മാത്രമേയുണ്ടായിരുന്നു എന്ന് അവകാശപ്പെടുകയും അഞ്ച് ജോഡി ഷൂ വിന് മാത്രം റീഫണ്ട് ക്ലയിം ചെയ്യുകയും ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന്റെ സ്വഭാവം.
മിക്കവാറും എല്ലാ തട്ടിപ്പ് ഓര്‍ഡറുകളും ജയ്പൂരില്‍ നിന്നാണ് പോയിട്ടുള്ളത്. അടുത്തിടെ ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോയെ വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും മറവില്‍ കബളിപ്പിച്ചതിന് ഗുജറാത്തിലെ സൂറത്തില്‍നിന്ന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ഐപിസി സെഷ ന്‍419, 420 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights :Refund Scam, 'Mintra' lost crores, the scam was done by a gang from Jaipur