സിം​ഗിളാണോ, സന്തോഷം 'ഡബിൾ' ആണ്!! പങ്കാളികളില്ലാത്ത സ്ത്രീകൾക്കുള്ളത് അതിരില്ലാത്ത ആനന്ദമെന്ന് പഠനം

പങ്കാളികളുള്ള സ്ത്രീകളെക്കാളും സിം​ഗിളായ പുരുഷന്മാരെക്കാളും സന്തോഷം അനുഭവിക്കുന്നവരാണ് സിം​ഗിളായി തുടരുന്ന സ്ത്രീകളെന്നാണ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനറിപ്പോർട്ട് പറയുന്നത്.

dot image

കുട്ടി സിം​ഗിളാണോ എന്ന ചോദ്യം പതിവായി കേൾക്കുന്നവരാണ് യുവതികളിൽ പലരും. മുപ്പതുകള്‍ കഴിഞ്ഞിട്ടും സിംഗിളായി തുടരുന്നതിനെ സമൂഹം വിലയിരുത്തുന്നത് ഏകാന്തത, ദുരിതം, ഒറ്റപ്പെടൽ, നിർഭാ​ഗ്യം എന്നൊക്കെ ചേർത്താണ്. ഇങ്ങനെ സിം​ഗിളായി ജീവിതം ആസ്വദിക്കുന്നവരെ പരിഹസിക്കുന്നവരും സമൂഹത്തിൽ കുറവല്ല. സെലിബ്രിറ്റികളുൾപ്പടെയുള്ളവർ സോഷ്യൽമീഡിയിലൂടെയും മറ്റും പലപ്പോഴും ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ നേരിടേണ്ടിവരാറുണ്ട്. എന്നാല്‍ സിംഗിളായവര്‍ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.

പങ്കാളികളുള്ള സ്ത്രീകളെക്കാളും സിം​ഗിളായ പുരുഷന്മാരെക്കാളും സന്തോഷം അനുഭവിക്കുന്നവരാണ് സിം​ഗിളായി തുടരുന്ന സ്ത്രീകളെന്നാണ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനറിപ്പോർട്ട് പറയുന്നത്. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങള്‍ എന്നിവയിലെല്ലാം ഉയര്‍ന്ന തോതില്‍ സംതൃപ്തി അനുഭവപ്പെടുന്നവരാണ് സിം​ഗിളായ സ്ത്രീകളെന്ന് പഠനം പറയുന്നു. അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. സിംഗിള്‍ഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ആണെന്ന് സമൂഹം അംഗീകരിക്കാത്തതിനെ പഠന റിപ്പോർട്ട് വിമർശിക്കുന്നുമുണ്ട്.

സിം​ഗിംൾ ആയവരുടെയും പങ്കാളികളുള്ള വ്യക്തികളുടെയും അനുഭവങ്ങളും മാനസികാവസ്ഥയും പരിശോധിച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. 2020നും 2023നും ഇടയില്‍ നടത്തിയ പത്ത് പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചിരുന്നു. 18നും 75നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.

dot image
To advertise here,contact us
dot image