അധ്യാപകന്‍ കരയിച്ചു, പ്രതികാരത്തിന് സ്വന്തം കണ്ണുനീര്‍കൊണ്ട് വെടിയുണ്ടകളുണ്ടാക്കി പെണ്‍കുട്ടി!

തായ്‌വാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് തന്റെ കണ്ണുനീര്‍ ഐസ് ബുള്ളറ്റുകളായി മാറ്റുന്ന ടെക്‌നിക്ക് കണ്ടുപിടിച്ചത്

dot image

പ്രതികാരത്തിനും പകരം വീട്ടാനുമൊക്കെ പല വഴികള്‍ തിരഞ്ഞെടുക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ തായ്‌വാനിലെ ബിരുദ വിദ്യാര്‍ഥിനിയായ യി ഫി ചെന്‍ ചെയ്തത് എന്താണെന്നറിയേണ്ടേ. പഠിക്കുന്ന സമയത്ത് ഒരിക്കല്‍ തന്റെ പ്രൊഫസറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട യി ഫി ചെന്നിന് പ്രൊഫസറുടെ വഴക്ക് കേട്ടതല്ലാതെ ഒന്നും തിരിച്ച് സംസാരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അവള്‍ കരഞ്ഞുകൊണ്ട് നിരാശയോടെ അവിടെനിന്ന് ഇറങ്ങിപ്പോവുകയാണ് ചെയ്തത്.

തന്റെ നിരാശയ്ക്കും കണ്ണുനീരിനും പകരമായി അവള്‍ മറ്റുള്ളവരെ പോലെ ഒതുങ്ങിക്കൂടാനല്ല തീരുമാനിച്ചത്. പകരം അവള്‍ തന്റെ കണ്ണുനീരിനെ വെടിയുണ്ടകളാക്കി മാറ്റുകയാണ് ചെയ്തത്. അവള്‍ ഒരു കണ്ണീര്‍ തോക്ക് (Tear Gun) നിര്‍മ്മിച്ചു. 2016ലാണ് ഈ പെണ്‍കുട്ടി ടിയര്‍ ഗണ്‍ നിര്‍മ്മിക്കുന്നത്. തന്റെ നെതര്‍ലന്‍ഡ് പഠനകാലത്താണ് തായ്‌വാന്‍കാരി പെണ്‍കുട്ടി ടിയര്‍ ഗണ്‍ നിര്‍മ്മിക്കുന്നത്.


ഈ ഉപകരണത്തിലൂടെ ഒരാളുടെ കണ്ണുനീര്‍ ശേഖരിക്കാന്‍ കഴിയും. അതിനുശേഷം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് 20 സെക്കന്‍ഡിനുള്ളില്‍ ആ കണ്ണുനീര്‍ ഫ്രീസ് ചെയ്യുകയും ഒരു തരത്തിലുള്ള സ്പ്രിങ് മെക്കാനിസം ഉപയോഗിച്ച് കണ്ണുനീരിനെ മിനി ഐസ് ബുള്ളറ്റുകളാക്കി മാറ്റുകയും ചെയ്യുന്നതാണ് ഈ പ്രക്രിയ.


സോഷ്യല്‍ മീഡിയയില്‍ ഇതേസംബന്ധിച്ച് വാര്‍ത്തകളും പോസ്റ്റുകളും ഒക്കെ വന്നതിന് ശേഷം ധാരാളം ആളുകളാണ് പെണ്‍കുട്ടിയെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തുന്നത്. 'ചിരിക്കുമ്പോള്‍ വരുന്ന കണ്ണുനീരില്‍നിന്നും ഈ തോക്ക് പ്രവര്‍ത്തിക്കുമോ?' എന്നാണ് ഒരാളുടെ കമന്റ്. 'കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നാണ് മറ്റൊരാളുടെ കമന്റ്. 'വൈകാരികവും ശക്തവുമാണ് കണ്ടുപിടുത്തമെന്നാണ്' മറ്റൊരാള്‍ പറഞ്ഞത്.

Content Highlights :The teacher cried and the girl made a bullet and a gun out of her own tears as revenge

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us