വെറും എട്ട് മാസത്തിനുളളില്‍ പ്രമോഷനും 30% ശമ്പള വര്‍ധനവും; ടെക്‌നിക്കിനെക്കുറിച്ച് യുവാവ്

ജെറി ലീ എന്ന ഗൂഗിള്‍ ജീവനക്കാരനാണ് തനിക്ക് എങ്ങനെയാണ് എട്ട് മാസത്തിനുളളില്‍ പ്രമോഷനും ശമ്പളവര്‍ധനയും ലഭിച്ചത് എന്നതിനെക്കുറിച്ച് പറയുന്നത്

dot image

ജോലിയില്‍ പ്രവേശിച്ച് എട്ട് മാസത്തിനുള്ളില്‍ ശമ്പള വർധനവും പ്രമോഷനും ലഭിച്ചാല്‍ എങ്ങനെയിരിക്കും! അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നതിനേക്കാള്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചാണ് ഈ ചെറുപ്പക്കാരന്‍ ആളുകള്‍ക്ക് പറഞ്ഞുതരുന്നത്. ജെറി ലീ എന്ന ചെറുപ്പക്കാരൻ 2017 ല്‍ ആയിരുന്നു ഗൂഗിളില്‍ ഒരു അനലിസ്റ്റായി ചേരുന്നത്. 2020 ല്‍ കമ്പനി വിടുന്നതിന് മുന്‍പ് സീനിയല്‍ സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍ മാനേജര്‍ പദവിയില്‍ നിന്നാണ് വിരമിച്ചത്. ഈ നേട്ടത്തെക്കുറിച്ച് ജെറി പറയുന്നതിങ്ങനെ-

താന്‍ ഗൂഗിളില്‍ ജോലിചെയ്ത ആദ്യത്തെ രണ്ട് മാസം വളരെ വിചിത്രമായിരുന്നു. സൗജന്യ ഭക്ഷണം പോലെയുള്ള ആനുകൂല്യങ്ങള്‍ അനുഭവിച്ചും വിശാലമായ ക്യാമ്പസ് ചുറ്റിനടന്നും ആദ്യദിനങ്ങള്‍ ആസ്വദിച്ചു. തന്നെക്കാള്‍ ആറ് വര്‍ഷത്തെയെങ്കിലും പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരൊക്കെ ഒരു നെഗറ്റീവ് ആയിട്ടാണ് കണ്ടത്. അതൊക്കെ വളരെ വിഷമിപ്പിച്ചിരുന്നു. തോറ്റുകൊടുക്കാന്‍ മനസില്ലാതിരുന്നതുകൊണ്ട് എങ്ങനെ കാര്യങ്ങള്‍ സ്വന്തം കൈകളിലേക്ക് കൊണ്ടുവരാം എന്നതിനെക്കുറിച്ചായി പിന്നീട് ജെറിയുടെ ആലോചന.

അപ്പോഴാണ് ഒരു മാര്‍ക്കറ്റ് ലാന്‍ഡ്‌സ്‌കേപ്പ് അനാലിസിസ് പ്രോജക്ട് കൊണ്ടുവരികയും അതിനിടയില്‍ ടീമിന്റെ ശ്രദ്ധയില്‍ പെടാതെ പോയ ഒരു പ്രശ്‌നം അവന്‍ കണ്ടെത്തുകയും ചെയ്തത്.

ഈ കണ്ടെത്തല്‍ ഒരു വഴിത്തിരിവായി മാറി. രണ്ട് പ്രോഡക്ട് മാനേജര്‍, ആറ് എഞ്ചിനിയര്‍മാര്‍, അഞ്ച് അനലിസ്റ്റുകള്‍, ഓപ്പറേഷന്‍, ലീഗല്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി തന്റെയൊപ്പം ഒരു ബദല്‍ ടീമിനെ സൃഷ്ടിച്ചെടുക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ആ പദ്ധതി വിജയിപ്പിക്കുകയും ചെയ്തു. അങ്ങനെ കമ്പനി അയാളെ അഭിനന്ദിക്കുകയും ശമ്പള വര്‍ധനവും പ്രമോഷനും നല്‍കുകയുമായിരുന്നു.

Content Highlights : Young man on the technique that got him a promotion and a 30% pay rise in just eight months

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us