മഹാരാഷ്ട്ര: ബസ് യാത്രയ്ക്കിടയില്‍ ഷിര്‍ദിയില്‍ നിന്നുള്ള സ്പോര്‍ട്സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് അപമര്യാദയായി പെരുമാറി ബസിലെ യാത്രക്കാരന്‍. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. തന്നോട് മോശം രീതിയില്‍ പെരുമാറിയ വ്യക്തിയെ കുത്തിന് പിടിച്ച് അധ്യാപിക മുഖത്തടിച്ചത് 26 തവണയാണ്. എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു.
മുഖത്തടിക്കുന്ന സമയത്ത് ഇയാള്‍ അധ്യാപികയുടെ മുന്നില്‍ കൈകള്‍ കൂപ്പി നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. അടിയ്ക്കുന്നതിനിടയില്‍ ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
पुणे: बस में शराबी पैसेंजर को महिला ने करीब 2 मिनट तक पीटा
— Abhishek Anand (@TweetAbhishekA) December 19, 2024
- 25 बार थप्पड़ मारे
- महिला ने harass करने का आरोप लगाया हैpic.twitter.com/FGgKs8HpEp
തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു. മര്‍ദനമേറ്റയാളുടെ ഭാര്യ അധ്യാപികയോട് മാപ്പപേക്ഷിക്കുകയും കൂടുതല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാതെ കേസ് പരിഹരിക്കപ്പെടുകയായിരുന്നു.
Content Highlights : A teacher slaps a drunk and misbehaving person in the face