വീടുകളില്‍ ക്രിസ്മസ് അലങ്കാരങ്ങളൊരുക്കാം, എളുപ്പത്തില്‍

ക്രിസ്മസ് ഇങ്ങെത്തി, വീട് അലങ്കരിക്കേണ്ടേ? കുട്ടികളുമായി ചേര്‍ന്ന് ഈ ഉത്സവകാലം മനോഹരമാക്കൂ...

dot image

ക്രിസ്മസ് കാലമായാല്‍ എങ്ങും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും അലങ്കാര വിളക്കുകളുമായി ആകെയൊരു സന്തോഷമാണല്ലേ. പണ്ടത്തെപ്പോലെയൊന്നും അല്ല, ഇക്കാലത്ത് വളരെ മിനിമലിസ്റ്റിക്കായി എന്നാല്‍ നല്ല ഫീല് നല്‍കുന്നതുപോലെ അകത്തളങ്ങള്‍ ഒരുക്കുന്നതാണ് ട്രെന്‍ഡ്. സാധാരണയായി ചുവപ്പും പച്ചയും ഗോള്‍ഡും വെള്ളയും നിറങ്ങളാണ് ക്രിസ്മസ് തീം ആയി ഉപയോഗിക്കുന്നത്. ഈ നിറങ്ങളൊക്കെ കോര്‍ത്തിണക്കിയാണ് അലങ്കാരങ്ങള്‍ ഒരുക്കിയെടുക്കേണ്ടത്. മാത്രമല്ല റിബണുകളും ബെല്ലുകളും ബോളുകളുമെല്ലാം അലങ്കാരങ്ങള്‍ക്ക് മാറ്റ് കൂട്ടും. ആകര്‍ഷമായ സ്‌റ്റോക്കിംഗുകളും ക്രിസ്മസ് റീത്തുകളുമൊക്കെ ഉപയോഗിച്ച് മുറികള്‍ അലങ്കരിക്കാം.
മുറ്റത്ത് ക്രിസ്മസ് ട്രീയും പുല്‍ക്കൂടും ഒരുക്കുന്നതായിരുന്നു മുന്‍പ് ട്രെന്‍ഡ് എങ്കില്‍ ഇന്ന് അതെല്ലാം മാറി പകരം സ്വീകരണമുറി മുതല്‍ അടുക്കളിയില്‍ വരെ ക്രിസ്മസ് ഫീലൊരുക്കുന്ന അലങ്കാരങ്ങള്‍ വന്നു കഴിഞ്ഞു.

ജിഞ്ചര്‍ബ്രഡ് ഹൗസ് ക്രിസ്മസ് പോര്‍ച്ച്

ക്രിസ്മസിനോടനുബന്ധിച്ചുളള ഏറ്റവും പുതിയ അലങ്കാര ആശയമാണ് ഡ്രിപ്പിംഗ് ഐസിംഗ് ബാനറുകളും വലിപ്പമേറിയ മിഠായി അലങ്കാരങ്ങളുമെല്ലാം. ഈ അലങ്കാരങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ വീടിന്റെ പൂമുഖം വലിപ്പമുള്ള ഒരു ജിഞ്ചര്‍ ബ്രഡ് ഹൗസാക്കി മാറ്റാം.

മുന്‍വാതിലിലെ അലങ്കാരങ്ങള്‍

വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന സന്തോഷ അവസരമായതുകൊണ്ടുതന്നെ ഈ ആഘോഷം ഏറ്റവും മനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. വലിപ്പമേറിയ ക്രിസ്മസ് മാലകളും, മനോഹരമായ റീത്തുകളും ലൈറ്റുകളും ഉപയോഗിച്ച് മനോഹരമായ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേ സൃഷ്ടിക്കുകയാണ്.

പോം പോം റീത്ത്

ക്രിസ്മസ് തീര്‍ച്ചയായും വര്‍ഷത്തിലെ ഏറ്റവും മനോഹരമായ സമയമാണ്. അലങ്കാരത്തിന്റെ കാര്യത്തില്‍ പരമ്പരാഗതമായ പച്ചയും ചുവപ്പും വെള്ളയും നിറങ്ങളില്‍ ഉറച്ച് നില്‍ക്കണമെന്നൊന്നും ഇല്ല. പല നിറങ്ങള്‍ കൂട്ടിചേര്‍ത്തുകൊണ്ടുളള നൂലുകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന പോംപോം റീത്ത് നിങ്ങളുടെ മുന്‍വാതിലുകളെ കൂടുതല്‍ മനോഹരമാക്കും.

തലയിണയിലെ അലങ്കാരങ്ങള്‍

ലെയ്‌സുകള്‍ കൊണ്ട് അലങ്കരിച്ചതും പല നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചതുമായ സോഫയിലും മറ്റും വയ്ക്കുന്ന തലയിണകള്‍ മുറികളെ കൂടുതല്‍ മനോഹരമാക്കും. ക്രിസ്മസ് കാലം കഴിയുന്നതുവരെ ഈ തലയിണകളൊക്കെ സ്വീകരണമുറികളിലെ സോഫയില്‍ ഇരുന്നോട്ടെ.
ഫ്‌ളവര്‍വേസുകളില്‍ ഡ്രൈ ഫ്‌ളവേഴ്‌സ് വച്ച് അലങ്കരിക്കാം. ഡൈനിംഗ് ടേബിളില്‍ ക്രിസ്മസ് തീമിലുള്ള മേശവിരി ഉപയോഗിക്കുകയോ, ടേബിളിന് മുകളില്‍ ക്രിസ്മസ് നിറങ്ങളിലുള്ള ക്യാന്‍ഡിലുകളോ ഫ്‌ളവര്‍വേസുകളില്‍ പൂക്കളോ വയ്ക്കാം.

Content Highlights :Christmas decorations can be made at home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us