മരിക്കാന്‍ സഹായിക്കുന്ന ഉപകരണം പരീക്ഷിച്ച 64 വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ഉപകരണത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു

dot image

മാരക രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവരെ അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്തെന്ന വാര്‍ത്തയും അതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സംഭവങ്ങളും വലിയ വാര്‍ത്തയായിരുന്നു. എക്‌സിറ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ രൂപകല്‍പ്പന ചെയ്ത ഉപകരണമാണ് സാര്‍കോപോഡ്.

മരിക്കാന്‍ ഉദ്ദേശിക്കുന്ന ആളെ ഈ ഉപകരണത്തിലേക്ക് കടത്തിവിടുകയും അയാള്‍ തന്നെ ഒരു ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ഇതില്‍ നൈട്രജന്‍ വാതകം പ്രവഹിക്കുകയും ചെയ്യുന്നു. ഇതിലൂടെ രോഗി മയങ്ങി പോവുകയും ഓക്‌സിജന്റെ അഭാവം മൂലം മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയുമാണ് ചെയ്യുന്നതെന്നാണ് കമ്പനിയുടെ വാദം.

എന്നാല്‍ ഈ ഉപകരണം ഉപയോഗിച്ച് 64കാരിയായ അമേരിക്കന്‍ സ്ത്രീ മരിച്ച വാര്‍ത്ത ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ സ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ മരണകാരണം കഴുത്ത് ഞെരിച്ചതാണെന്നാണ് വ്യക്തമായത്. ഇത് മരണത്തെക്കുറിച്ച് വലിയ ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ഡച്ച് ദിനപത്രമായ ഡി വോക്‌സ്‌ക്രാന്‍ഡ് പറയുന്നതനുസരിച്ച് ഉപകരണത്തിന്റെ തകരാര്‍ മൂലമാണ് അവര്‍ മരിച്ചത്.

എന്നാല്‍ സംഭവം കൊലപാതകമാണോ എന്നും അന്വേഷിക്കുന്നുണ്ട്.ദി ലാസ്റ്റ് റിസോര്‍ട്ട് എന്ന ഗ്രൂപ്പാണ് ഈ യന്ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതിനും സഹായം ചെയ്തുകൊടുത്തതിനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച പലര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് കേസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. ഈ ഉപകരണത്തെക്കുറിച്ചും നടന്ന മരണത്തെക്കുറിച്ചും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ആളുകള്‍ക്കിടയില്‍ നടക്കുന്നത്.

Content Highlights : Shocking postmortem report of 64-year-old woman who experimented with a device to help her die

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us