കൊച്ചിയുടെ വികസനത്തിന് ഊർജ്ജം നല്‍കിയ മന്‍മോഹന്‍ സിംഗ്

കൊച്ചിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവ സാന്നിധ്യമായിരുന്നു മന്‍മോഹന്‍ സിംഗ്

dot image

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കൊച്ചിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കാരണം കൊച്ചി മെട്രോ, വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍, ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതി, കൊച്ചി ദ്രവീകൃത പാചക വാതക ടെര്‍മിനലിന്റെ ഉദ്ഘാടനം അങ്ങനെ കൊച്ചില്‍ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങളില്‍ പലതിനും കൈയ്യൊപ്പ് ചാര്‍ത്തിയത് അദ്ദേഹമാണെന്നതുതന്നെയാണ്.

പ്രധാനമന്ത്രി ആയതിന് ശേഷം മന്‍മോഹന്‍സിംഗിന്റെ ആദ്യ കേരള സന്ദര്‍ശനം 2005 ഫെബ്രുവരി 15 നായിരുന്നു. അന്നദ്ദേഹം കൊച്ചിയിലെത്തിയത് വല്ലാര്‍പാടം പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുന്നതിനായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതികളിലൊന്നായിരുന്നു വല്ലാര്‍പാടം കണ്ടൈയ്‌നര്‍ ടെര്‍മിനല്‍.

പിന്നീട് മന്‍മോഹന്‍ സിംഗ് കൊച്ചിയില്‍ എത്തിയത് 2012 സെപ്തംബര്‍ 13നാണ്. അന്ന് കൊച്ചി മെട്രോയുടെ ശിലാസ്ഥാപനം നടത്താനാണ് അദ്ദേഹം എത്തുന്നത് . കൊച്ചിയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന പദ്ധതിയും കൂടിയായിരുന്നു അത്. പിന്നീട് 2013 ജനുവരിയില്‍ ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതി (IREP) യുടെ ശിലാസ്ഥാപനം നടത്തി. ജനുവരിയില്‍ തന്നെ പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. അതിന് ശേഷം 2014 ജനുവരിയില്‍ പുതുവൈപ്പിന്‍ കൊച്ചി ദ്രവീകൃത പാചകവാതക ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രധാനമന്ത്രി പദത്തില്‍ നിന്നു വിരമിച്ച ശേഷവും അദ്ദേഹം കൊച്ചിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. 2014ലും 2017ലും ഒക്കെ വിവിധ പരിപാടികളുടെ ഭാഗമായി അദ്ദേഹം കൊച്ചിയില്‍ എത്തിയിരുന്നു.

Content Highlights :Manmohan Singh signed many of the development activities in Kochi

dot image
To advertise here,contact us
dot image