ജന്‍മദിനത്തിന്റെ തലേദിവസമാണ് ബിസിനസ് പങ്കാളി അയാളെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. ആഘോഷം നടക്കുന്ന ഡല്‍ഹിയിലെ ഛത്തര്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ഫാം ഹൗസ് അന്ന് കനത്ത കാവലില്‍ ആയിരുന്നു. സ്ഥലത്ത് പ്രവേശിച്ചപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി തങ്ങള്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരാണോ എന്ന് പരിശോധിച്ചുവെന്നും എല്ലാവരുടേയും പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയെന്നും അയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഡല്‍ഹിയിലെ ഒരു ബിസിനസ് കാരന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത തന്റെ അനുഭവം വിവരിക്കുകയാണ് ഒരാള്‍. സമ്പന്നരുടെയും സാധാരണക്കാരുടെയും ജീവിതം തമ്മിലുളള അന്തരം വ്യക്തമാക്കുന്ന ഒന്നാണ് ഈ ആഘോഷങ്ങളെന്ന് യുവാവ് പറയുന്നു.
ആഘോഷ സ്ഥലത്ത് കണ്ട കാഴ്ചകളെക്കുറിച്ച് വിശദമായിത്തന്നെ അദ്ദേഹം പറയുന്നുണ്ട്. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഓരോ കാറിനും കുറഞ്ഞത് ഒരു കോടിയിലധികം വിലയുണ്ടാകുമെന്നും പങ്കെടുത്ത ഓരോരുത്തരുടെയും വസ്ത്രം മുതല്‍ അവിടെയൊരുക്കിയിരുന്ന അലങ്കാരങ്ങള്‍ വരെ എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്നും സ്വീകരിച്ചുകൊണ്ടുപോകാന്‍ ആളുകളും വിലകൂടിയ മദ്യവും ഭക്ഷണങ്ങളും ഉള്‍പ്പടെ ആഢംബരങ്ങള്‍ ഉണ്ടായിരുന്നുവത്രേ.
പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരും കോടീശ്വരന്മാരായിരുന്നുവെന്നും അവര്‍ വിലകൂടിയ വസ്ത്രങ്ങളും ബാഗുകളും വാച്ചുകളും ധരിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു. വിലപിടിപ്പുള്ള ഡിസൈനർ വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിച്ചിരുന്നത്. മോഡലുകളെപ്പോലെ സുന്ദരികളായ യുവതികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിസമ്പന്നരുടെ ആഘോഷം വിവരിക്കുന്ന റെഡ്ഡിറ്റിലെ ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചർച്ചയാണ്.
Content Highlights :One describes his experience of attending a birthday party of a businessman in Delhi