നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ പ്രമേഹമാകാനുള്ള സാധ്യത കൂടുതല്‍

പ്രമേഹ രോഗം നിര്‍ണയിച്ചതിന് ശേഷം മാത്രം 20 ശതമാനത്തോളം വളര്‍ത്തുമൃഗങ്ങളെയാണ് ഒരു വര്‍ഷത്തിനിടയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്

dot image

ഇന്നത്തെ കാലത്ത് നമ്മെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് ജീവിത ശൈലീ രോഗങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഭൂരിഭാഗം മനുഷ്യരെയും ബുദ്ധിമുട്ടിക്കുകയാണ്. എന്നാല്‍ ഈ രോഗങ്ങള്‍ മനുഷ്യരെ മാത്രമല്ല, നായ, പൂച്ച തുടങ്ങിയ മൃഗങ്ങളെയും ബാധിക്കുന്നുണ്ട്.

പ്രമേഹ രോഗം നിര്‍ണയിച്ചതിന് ശേഷം മാത്രം 20 ശതമാനത്തോളം വളര്‍ത്തുമൃഗങ്ങളെയാണ് ഒരു വര്‍ഷത്തിനിടയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. പ്രമേഹമുള്ള മൃഗങ്ങളിലെ കുറഞ്ഞ ഇന്‍സുലിന്‍ അളവ് രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാകുന്നു. മധ്യവയസ്‌കരായ പെണ്‍ നായകള്‍ക്കാണ് അപകട സാധ്യത കൂടുതല്‍.

ടൈപ്പ് വണ്‍ നായകളില്‍ പൊതുവാണ്. പക്ഷേ പൂച്ചകളില്‍ വളരെ അപൂര്‍വമായാണ് ടൈപ്പ് വണ്‍ കാണപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹമാണ് പൂച്ചകളില്‍ സാധാരണമായി കണ്ടുവരുന്നത്. ഇത്തരത്തില്‍ വളര്‍ത്തു മൃഗങ്ങളില്‍ പ്രമേഹ ലക്ഷണങ്ങള്‍ ക്രമേണ വികസിക്കുകയാണ്. ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്ന് വഷളാകുന്ന തരത്തിലാണ് വളര്‍ത്തു മൃഗങ്ങളിലെ പ്രമേഹത്തിന്റെ പോക്ക്.

വര്‍ധിച്ച ദാഹം, മൂത്രമൊഴിക്കല്‍, വിശപ്പ്, ശരീരഭാരം കുറയല്‍ എന്നിവയാണ് വളര്‍ത്തു മൃഗങ്ങളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍. ഇവ കൂടാതെ പൂച്ചകളുടെ പാദത്തിന് മാറ്റവും നായകള്‍ക്ക് തിമിരവും വരാറുണ്ട്. പ്രാരംഭ ഘട്ടങ്ങളില്‍ എസ്ജിഎല്‍ടി2 ഇന്‍ഹിബിറ്ററുകള്‍ ഉപയോഗിച്ച് പ്രമേഹം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ചില കേസുകളില്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് ആവശ്യമാണ്.

പൂച്ചകളില്‍ കാര്‍ബ് കുറഞ്ഞ ഭക്ഷണ ക്രമം പാലിക്കുകയും ഇന്‍സുലിന്‍ ഉപയോഗിക്കുകയും ചെയ്താല്‍ 80 ശതമാനം പ്രമേഹവും കുറയ്ക്കാം. നായകളിലും ഇന്‍സുലിന്‍ തെറാപ്പി നല്ലതാണ്.

Content Highlights: Diabetes in Pets

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us