ഗിന്നസ് റെക്കോര്‍ഡില്‍ കയറാന്‍ വലിയ സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നിരവധിപ്പേരെ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു അതിസാഹസികമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഹൈ സ്പീഡില്‍ കറങ്ങുന്ന ഫാന്‍ നാവുകൊണ്ട് തടഞ്ഞുനിര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് യുവാവ്. തെലങ്കാനയിലെ സൂര്യാപേട്ട് സ്വദേശിയായ ക്രാന്തികുമാര്‍ ഒരു മിനിറ്റിനുള്ളില്‍ അതിവേഗത്തില്‍ കറങ്ങുന്ന 57ഫാനുകളാണ് നാവുകൊണ്ട് തടഞ്ഞുനിര്‍ത്തിയത്.
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനകം ആറ് കോടിയലധികം പേരാണ് കണ്ടത്. 'ഡ്രില്‍ മാന്‍' എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിക്കാറ്. അദ്ദേഹം ഫാനിന്റെ ബ്ലേഡുകള്‍ നാവു കൊണ്ട് തടഞ്ഞുനിര്‍ത്തുന്ന കൃത്യത കണ്ട് കാണികള്‍ കൈയടിക്കുന്നതും ആര്‍ത്തുവിളിക്കുന്നതും വിഡിയോയില്‍ കാണാം.
വര്‍ഷങ്ങളായി താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിവാണ് ഇതെന്നും ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് ഇടാന്‍ കഴിഞ്ഞത് അവിശ്വസനീയമായി തോന്നുവെന്നും ക്രാന്തി കുമാര്‍ പറഞ്ഞു.
Content Highlights: fans with his tongue sets guinness world record