ഇന്ത്യയിലെ ആദ്യത്തെ ജെനറേഷന്‍ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറാമിലെ ഐസ്‌വാളില്‍. ഐസ്‌വാളിലെ ഡര്‍ട്ട്‌ലാംഗിന്റെ സിനഡ് ഹോസ്പിറ്റലില്‍ 2025 ജനുവരി ഒന്നിന് പുലര്‍ച്ചെ 12.03 നാണ് കുഞ്ഞ് ജനിച്ചത്. ഫ്രാങ്കി റെമ്രുത്ഡിക സാഡെംഗ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ആരോഗ്യവാനാനായിരിക്കുന്നു. ഓള്‍ ഇന്ത്യ റേഡിയോയുടെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിന് 3.12 കിലോഗ്രാം തൂക്കമുണ്ട്. മാതാപിതാക്കളായ രാംസിര്‍മാവിയും ഇസഡ് ഡി റെമ്രുത്സംഗയും മൂത്ത സഹോദരിയും അടങ്ങുന്നതാണ് കുഞ്ഞ് ഫ്രാങ്കിയുടെ കുടുംബം.
2025 നും 2039 നും ഇടയില്‍ ജനിക്കുന്ന കുട്ടികളെയാണ് ജെനഷറേഷന്‍ ബീറ്റ എന്നു വിശേഷിപ്പിക്കുന്നത്. 2010 മുതല്‍ 2024 വരെ ജനിച്ച കുഞ്ഞുങ്ങളെ ജെനഷറേഷന്‍ ആല്‍ഫ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2024 ല്‍ ആ തലമുറ അവസാനിച്ചതോടെ ജനറല്‍ ബീറ്റയുടെ യുഗമായി. മാര്‍ക്ക് മക്രിന്‍ഡില്‍ ആണ് അക്ഷരമാലയ്ക്ക് പകരം പുതുതലമുറയ്ക്ക് ആല്‍ഫ, ബീറ്റ എന്നിങ്ങനെയുള്ള പദങ്ങള്‍ പേരുകളായിട്ടത്.
2015 ല്‍ ജനിക്കുന്ന കുട്ടികള്‍ ആഗോള ജനസംഖ്യയുടെ 13 മുതല്‍ 16 ശതമാനം വരെ വരുമെന്നാണ് പ്രവചനം. കൃത്രിമ ബുദ്ധിയും വെര്‍ച്വല്‍ റിയാലിറ്റിയും ദൈനംദിന ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളാല്‍ രൂപപ്പെട്ട ലോകത്താണ് ഈ കുഞ്ഞുങ്ങള്‍ വളരാന്‍ പോകുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പല തരത്തിലുള്ള ആഗോള പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതില്‍ ഈ തലമുറ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസ്ഥിര ജീവിതവും നൂതനമായ പരിഹാരങ്ങളും ദൈനംദിന ജീവിതത്തില്‍ അവിഭാജ്യമാക്കുന്ന ഒരു ഭാവി ഈ തലമുറ രൂപപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1996-2010 കാലഘട്ടത്തിലെ ജെന്‍ ഇസഡ്, 1981-1996 കാലഘട്ടത്തിലെ മില്ലേനിയല്‍സ് എന്നിവയ്ക്ക് ശേഷമാണ് 2010-2024 വരെയുള്ള കാലഘട്ടത്തില്‍ ജെനറേഷന്‍ ബീറ്റയും അതിന് ശേഷം ഇപ്പോള്‍ ജെനറേഷന്‍ ബീറ്റയും വന്നിരിക്കുന്നത്.
Content Highlights : First Gen Beta baby born in India. What is Gen beta and all you need to know about Gen Beta