ഒരു അഭിമുഖം നടക്കുമ്പോള്‍ പല സംഭവങ്ങളും അപ്രതീക്ഷിതമായി നടക്കാറുണ്ട്. തമാശയും ചിലപ്പോള്‍ വാക്കുതര്‍ക്കവും ഒക്കെ അതിന്റെ ഭാഗമായി ഉണ്ടാവും. പക്ഷേ ഇത് ആദ്യമായിട്ടാവും അഭിമുഖത്തിനിടയില്‍ അതിഥിയുടെ പോക്കറ്റില്‍ ഇരുന്ന തോക്ക് പൊട്ടുന്നത്. 'വണ്‍ ഓണ്‍ വണ്‍ വിത്ത് മൈക്ക് ഡി' എന്ന യൂട്യൂബ് ഷോയില്‍ ടെക്‌സാസ് റാപ്പറായ റാപ്പര്‍ 2 ലോ അതിഥിയായി എത്തിയപ്പോഴാണ് സംഭവം നടന്നത്.
അവതാരകനായ മൈക്ക് ഡിയും റാപ്പറും തമ്മില്‍ കരിയറിനെയും ജീവിതത്തെയും കുറിച്ചുളള സംസാരങ്ങളില്‍ മുഴുകി നല്ല രീതിയില്‍ അഭിമുഖം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് ആ സ്‌ഫോടന ശബ്ദം കേള്‍ക്കുന്നത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ റാപ്പര്‍ 2 ലോ പോക്കറ്റിലേക്ക് കൈ നീട്ടുകയും പെട്ടന്ന് വെടിശബ്ദവും കേള്‍ക്കുകയുമായിരുന്നു. പോക്കറ്റില്‍ നിന്ന് തോക്ക് പൊട്ടുന്നതും വീഡിയോയില്‍ കാണാം. റാപ്പറും അവതാരകനായ മൈക്ക്ഡിയും ഒരുപോലെ ഞെട്ടുന്നതും വീഡിയോയില്‍ കാണാം.
🔥🚨DEVELOPING: This rapper is going viral for shooting himself in the leg during this interview. pic.twitter.com/iwp6ceSwBm
— Dom Lucre | Breaker of Narratives (@dom_lucre) January 4, 2025
ശബ്ദം ഉണ്ടായതിന് പിന്നാലെ അതിഥിയും അഭിമുഖം ചെയ്യുന്ന ആളും ഒരുപോലെ ' നിങ്ങള്‍ക്കാര്‍ക്കും കുഴപ്പമൊന്നും ഇല്ലല്ലോ? എല്ലാവരും ഒകെ അല്ലേ? ' എന്ന് ചോദിക്കുന്നതും കേള്‍ക്കാം. വീഡിയോയുടെ താഴെ പലരും കമന്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. റാപ്പര്‍ 2-വിന്റെ ഉദ്ദേശശുദ്ധിയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ഇയാള്‍ എന്തിനാണ് തോക്കുമായി അഭിമുഖത്തിന് എത്തിയത് എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ആറ് മില്യണ്‍ ആളുകള്‍ ഇതിനകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Content Highlights : During the interview, the gun in the guest's pocket went off