രണ്ട് ജനറേഷനുകൾക്കിടയിൽ കുടുങ്ങിയവർ; 'സാൻഡ്‌വിച്ച് പരിചാരകർ' വിഷാദത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്

വീട്ടിലെ പ്രായമായവരെയും കുട്ടികളെയും ഒരുപോലെ പരിപാലിക്കേണ്ടിവരുന്നത് ശമ്പളമില്ലാതെ അധിക ജോലി ചെയ്യുന്നതിന് തുല്യമായാണ് അനുഭവപ്പെടുന്നത്

dot image

തൊഴിലിനൊപ്പം വീട്ടുജോലി കൂടി ചെയ്യേണ്ടി വരുന്നത് പലരെയും അലട്ടാറുണ്ട്. ജോലി, വീട്ടിലെ ഉത്തരവാദിത്തം, കുട്ടികളെയും പ്രായമായവരെയും ഒരുപോലെ പരിപാലിക്കേണ്ടി വരുന്നതും മാനസിക-ശാരീരിക ആരോഗ്യത്തെ ഒരു പോലെ ബാധിക്കുന്നുവെന്നാണ് പുതിയ പഠനം കണ്ടെത്തുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി ഓഫ് കോളേജ് 2000 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഇതുപ്രകാരം വീട്ടിലെ പ്രായമായവരെയും കുട്ടികളെയും ഒരുപോലെ പരിപാലിക്കേണ്ടിവരുന്നവര്‍ക്ക് ശമ്പളമില്ലാതെ അധിക ജോലി ചെയ്യുന്നതിന് തുല്യമായാണ് അനുഭവപ്പെടുന്നത്. ഇത്തരം ആളുകളെ സാന്‍ഡ്‌വിച്ച് പരിചാരകര്‍ എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്.

രണ്ട് ജനറേഷനുകളെ പരിപാലിക്കുന്നതിനാലാണ് ഇവരെ സാന്‍ഡ്‌വിച്ച് പരിചാരകര്‍ എന്ന് വിളിക്കുന്നത്. ഇവരുടെ ഉത്തരവാദിത്തങ്ങള്‍ കുട്ടികളെയും പ്രായമായവരെയും ഒരുപോലെ പരിപാലിക്കുന്നതിലും വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തൊഴില്‍ ക്രമീകരണത്തിലുമെല്ലാം ഒരുപോലെ ആവശ്യമായതിനാല്‍ തന്നെ ഇത്തരം ആളുകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

ഇത് ആളുകളുടെ ഉത്കണ്ഠയെയും സമ്മര്‍ദത്തെയും ബാധിക്കുന്നു. മാത്രവുമല്ല, പലപ്പോഴും പലരെയും ഈ അധിക ഉത്തരവാദിത്തം വിഷാദത്തിലേക്ക് ചെന്നെത്തിക്കുന്നു. ഇവ ആളുകളെ ക്ഷീണിതരാക്കുകയും പലരും തൊഴില്‍ പോലും ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ട സാഹചര്യത്തിലെത്തുകയും ചെയ്യുന്നു.

എന്നാല്‍ തൊഴില്‍ ഉപേക്ഷിച്ചവരാകട്ടെ, സാമ്പത്തികമായ ബുദ്ധിമുട്ടുകളും നേരിടുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സാന്‍ഡ്‌വിച്ച് പരിചാരകരാകുന്നുണ്ടെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ആഴ്ചയില്‍ 20 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നുവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, ഇത്തരക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമൂഹം തിരിച്ചറിയണമെന്നും സാന്‍ഡ്‌വിച്ച് പരിപാലകരെ സഹായിക്കേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Content Highlights: Study highlights people are struggle who Caring for two generations


dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us