പാക്കിസ്ഥാനില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി, ഈ നിധി രാജ്യത്തിന്റെ തലവിധി മാറ്റുമോ?

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്കിനടുത്തുള്ള നദിയിലാണ് സ്വര്‍ണനിക്ഷേപം കണ്ടെത്തിയത്

dot image

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്കിനടുത്തുള്ള നദിയില്‍ വന്‍ സ്വര്‍ണ്ണനിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സിന്ധുനദിക്ക് കിഴക്കായിട്ടാണ് അറ്റോക് സ്ഥിതിചെയ്യുന്നത്. 600 ബില്യന്‍ പാക്കിസ്ഥാന്‍ രൂപയുടെ സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിന് ഇത് വലിയൊരു ഉത്തേജകമാകുമെന്നാണ് വിലയിരുത്തല്‍. ഭാരത് ടൈംസ്, ഡെയ്‌ലി പാര്‍ലമെന്റ് ടൈംസ് എന്നിവയുള്‍പ്പടെ വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വര്‍ണം ഉണ്ടാകുന്ന പ്ലേസര്‍ ഗോള്‍ഡ് ഡെപ്പോസിറ്റ്

നവ ഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സിന്ധുനദിയില്‍ കണ്ടെത്തിയ സ്വര്‍ണത്തിന്റെ ഉറവിടം പാകിസ്ഥാന്റെ വടക്കന്‍ പര്‍വ്വത പ്രദേശങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഹിമാലയത്തില്‍ നിന്നാണെന്ന് പറയപ്പെടുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ കൂട്ടയിടിയിലൂടെ ആഘാതത്തിലാണ് സ്വര്‍ണം കണങ്ങളായി നദിയിലെത്തിച്ചേരുന്നത്.

പിന്നീട് കാലക്രമേണ നദിയില്‍ അടിഞ്ഞുകൂടി.പ്ലേസര്‍ ഗോള്‍ഡ് ഡിപ്പോസിറ്റ് എന്നറിയപ്പെടുന്ന ഈ സ്വാഭാവിക പ്രക്രിയ നദിയുടെ ചില പ്രദേശങ്ങളില്‍ വലിയ അളവില്‍ സ്വര്‍ണം ശേഖരിക്കുന്നതിന് കാരണമായി. പ്രത്യേകിച്ച് അറ്റോക് ജില്ലയില്‍ 32 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന സ്വര്‍ണ നിക്ഷേപമുണ്ടെന്ന് പറയപ്പെടുന്നു. ഏകദേശം 32.6 മെട്രിക് ടണ്‍ സ്വര്‍ണമാണ് ആകെയുളളത്.

പ്രദേശ വാസികള്‍ ഖനനം തുടങ്ങിയതോടെ സര്‍ക്കാര്‍ നടപടി

സ്വര്‍ണ നിക്ഷേപത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ പ്രദേശവാസികള്‍ ജലനിരപ്പ് കുറയുമ്പോള്‍ നദിയില്‍ നിന്ന് സ്വര്‍ണം ഖനനം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കാണിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്റെ ഭാഗ്യമായി മാറുമോ സ്വര്‍ണം

സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമോ എന്നത് അനിശ്ചിതത്വത്തിലാണെങ്കിലും അധികൃതര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും സിന്ധുനദിയിലെ സ്വര്‍ണശേഖരം പാക്കിസ്ഥാന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കിയേക്കാം.

Content Highlights :

dot image
To advertise here,contact us
dot image