ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടിന്റെ ഉടമായാണ് നിങ്ങളെങ്കില്‍ നിങ്ങളൊരു ഭാഗ്യവാനാണെന്ന് പറയേണ്ടിവരും. അതേതാണ് അത്രയധികം പ്രത്യേകതയുള്ള പാസ്‌പോര്‍ട്ട് എന്നറിയേണ്ടേ? 2025 ലെ ഹന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം പാസ്‌പോര്‍ട്ടുകളുടെ ആഗോള റാങ്കിംഗ് സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ടിനെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി രേഖപ്പെടുത്തി.
195 രാജ്യങ്ങളിലേക്ക് വിസ രഹിത ആക്‌സസ് സിങ്കപ്പൂരിന്റെ പാസ്‌പോര്‍ട്ടിനുണ്ട്. International Air Transport Association (IATA) യുടെ പങ്കാളിത്തത്തോടെ Henley and Partners തയ്യാറാക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക അവരുടെ ഫ്രീ വിസ, വിസ-ഓണ്‍-അറൈവല്‍ ആക്‌സസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്നത്.
ഈ പട്ടികയില്‍ ജപ്പാനാണ് രണ്ടാം സ്ഥാനത്തുളളത് (195 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം). മൂന്നാം സ്ഥാനം- ഫിന്‍ലന്റ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നിവയാണ് (192 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം) നാലാം സ്ഥാനം- ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സ്വീഡന്‍ (191 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം). അഞ്ചാം സ്ഥാനം- ബെല്‍ജിയം, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം (190 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം).
ആറാം സ്ഥാനം- ഓസ്ട്രേലിയ, ഗ്രീസ് (189 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം), ഏഴാം സ്ഥാനം- കാനഡ, മാള്‍ട്ട, പോളണ്ട്, (188 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം), എട്ടാം സ്ഥാനം- ചെക്കിയ, ഹംഗറി (187 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം), ഒന്‍പതാം സ്ഥാനം- എസ്‌തോണിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് (186 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം), പത്താം സ്ഥാനം- ലാത്വിയ, ലിത്വാനിയ, സ്ലോവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (185 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം) പതിനൊന്നാം സ്ഥാനം ക്രൊയേഷ്യ, ഐസ്ലാന്‍ഡ്, സ്ലൊവാക്യ (184 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാം).
Content Highlights :Do you know which is the most powerful passport in the world?