ഇരകളെ പിടിക്കാന്‍ ഇന്തോനേഷ്യയിലെ മുതലകള്‍ കണ്ടെത്തിയ പുതിയ മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. മുന്‍വശത്തെ രണ്ടു കൈകള്‍ മാത്രം ഉയര്‍ത്തി നദിയില്‍ മുങ്ങുന്ന പോലെ അഭിനയിക്കുകയാണത്രേ മുതലകള്‍. ദൂരെ നിന്ന് കാണുമ്പോള്‍ ആരോ നദിയില്‍ മുങ്ങിപ്പോവുകയാണെന്നേ തോന്നൂ, മുതലയുടെ കൈകളാണെന്ന് മനസ്സിലാകില്ല. ഇതുശ്രദ്ധയില്‍ പെട്ട ഒരു ടൂറിസ്റ്റാണ് ഇരയെ പിടിക്കാന്‍ മുതലകള്‍ കണ്ടെത്തിയ പുതിയ നാടകമാണോ ഇതെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
Crocodiles in Indonesia have learned to “pretend to drown” in order to lure humans in to the water to eat them 🤯🐊 pic.twitter.com/YrMFodvNvC
— Daily Loud (@DailyLoud) January 8, 2025
മുതലയുടെ മുങ്ങിമരണ നാടകം സത്യമാണെങ്കിലും അല്ലെങ്കിലും വളരെ ബുദ്ധിയുള്ളവയാണ് മുതലകളെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇരയെ പിടിക്കുന്നതിനായി മുന്‍പും ബുദ്ധിപൂര്‍വമായി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്നവരായിരുന്നത്രേ മുതലകള്‍. പക്ഷികളെ ആകര്‍ഷിക്കുന്നതിനായി ചില മുതലകള്‍ തലയില്‍ കമ്പുകള്‍ വച്ച് അനങ്ങാതെ കിടക്കാറുണ്ട്. കൂടൊരുക്കുന്നതിനായി ചെറിയ കമ്പുകള്‍ തേടുന്ന പക്ഷികള്‍ ഇതുകണ്ട് അവിടെയെത്തുകയും മുതലയ്ക്ക് ആഹാരമാവുകയും ചെയ്യും. അത്ര മിടുക്കന്‍ ജീവിയായിട്ടല്ല മുതലകളെ കരുതുന്നതെങ്കിലും അതിജീവനത്തിനുള്ള മുതലയുടെ തന്ത്രങ്ങള്‍ അത്ര നിഷ്‌കളങ്കമല്ലത്രേ.
മുങ്ങിമരിക്കാന്‍ പോകുന്ന പോലെ അഭിനയിച്ച് മുതലകള്‍ ഇരയെ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന വാദത്തില്‍ ശാസ്ത്രീയമായ തെളിവുകളുമില്ലെങ്കിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വീഡിയോ ആഘോഷിക്കുകയാണ്. വ്യാജ മുങ്ങിമരണ നാടകം സത്യമല്ലെങ്കിലും ഇന്തോനേഷ്യയിലെ മുതലയുടെ ആവാസകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ നദിയിലിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നുതന്നെയാണ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നത്.
Content Highlights: Crocodiles in Indonesia are faking death to lure humans into water