'എന്റെ ഭാര്യ അതിസുന്ദരി, നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്'; രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര

'സമയത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ എന്റെ ജോലിയുടെ ഗുണനിലവാരം മാത്രം നോക്കൂ'

dot image

ജോലിയും ജീവിതവും ഒന്നിച്ചുകൊണ്ടുപോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നതിനിടെ ജോലിയുടെ ഗുണനിലവാരത്തിലാണ് സയമത്തിലല്ല വിശ്വസിക്കുന്നതെന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു.

നാരായണമൂര്‍ത്തിയോടും മറ്റുള്ളവരോടും എനിക്ക് വലിയ ബഹുമാനമുണ്ട്. പക്ഷെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഈ ചര്‍ച്ചകള്‍ പോകുന്നത് തെറ്റായ ദിശയിലാണ്. എന്റെ അഭിപ്രായത്തില്‍ ജോലിയുടെ ഗുണനിലവാരമാണ് സമയമല്ല പരിശോധിക്കപ്പെടേണ്ടത്. അതുകൊണ്ട് 40-48 മണിക്കൂറുകള്‍ അല്ലെങ്കില്‍ 70-90 മണിക്കൂറുകള്‍ എന്നതില്ലല്ല കാര്യം.' ആനന്ദ് മഹീന്ദ്ര പറഞ്ഞു.

നല്ല തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ആളുകള്‍ കമ്പനിയിലുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. 'നിങ്ങള്‍ എന്‍ജിനീയറോ, എംബിഎയെയോ ആയിക്കൊള്ളട്ടെ. നിങ്ങള്‍ നിര്‍ബന്ധമായും ആര്‍ട്ടും സംസ്‌കാരവും പഠിച്ചിരിക്കണം. ഇതേക്കുറിച്ചെല്ലാമറിയുന്നവര്‍ക്ക് നല്ല തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. കുടുംബങ്ങള്‍ക്കായി ഒരു കാര്‍ നിര്‍മിക്കാന്‍ ആലോചിക്കുകയാണെന്ന് കരുതൂ. കുടുംബവുമായി സമയം ചെലവഴിക്കാതെ എല്ലാ സമയവും ഓഫീസില്‍ മാത്രം ചെലവഴിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ കഴിയുക? എങ്ങനെയുള്ള കാറാണ് അവര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നത്, എങ്ങനെയുള്ള കാറാണ് അവര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയുക?', ആനന്ദ് മഹീന്ദ്ര ചോദിക്കുന്നു.

ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യുമെന്നുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'സമയത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ എന്റെ ജോലിയുടെ ഗുണനിലവാരം മാത്രം നോക്കൂ. എത്രസമയം ജോലിയെടുത്തുവെന്ന് ചോദിക്കാതിരിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിനെ കുറിച്ചും അദ്ദേഹം വാചാലനായി. 'ഞാന്‍ ട്വിറ്ററില്‍ സമയം ചെലവഴിക്കുന്നത് ഞാന്‍ ഒറ്റയ്ക്കായതുകൊണ്ടല്ല. എന്റെ ഭാര്യ മനോഹരിയാണ്. അവളെ നോക്കിയിരിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഞാനിവിടെ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ വന്നതല്ല. ഇതൊരു മികച്ച ബിസിനസ് ഉപകരണമാണെന്ന് ആളുകള്‍ക്ക് അറിയില്ല', ആനന്ദ് പറയുന്നു.

Content Highlights: Focus on Quality, Not Quantity Anand Mahindra Speaks on Work-Life Balance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us