ബെംഗളൂരുവിലെ വിവാഹവേദിയിലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ ഈ സംഭവം നടക്കുന്നത്. വരനും സുഹൃത്തുക്കളും വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഒടുവില്‍ വധുവിന്റെ അമ്മ വിവാഹം നിര്‍ത്തി വെയ്ക്കാനും ചടങ്ങുകള്‍ വേണ്ടെന്നുവെയ്ക്കാനും നിർദേശിക്കുകയായിരുന്നു. എബിപി ന്യൂസാണ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങളില്‍ വധുവിന്റെ അമ്മ ക്ഷോഭിക്കുന്നതും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുന്നതും കാണാം.
വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തി മോശമായ രംഗങ്ങള്‍ സൃഷ്ടിക്കുകയും താലി നിലത്തേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. ഇതോടെ വധുവിന്റെ മാതാവ് വരനോടും കുടുംബത്തോടും തിരികെപോകണമെന്ന് ആവശ്യപ്പെട്ടു. 'ഇപ്പോഴത്തെ പെരുമാറ്റം ഇതാണെങ്കില്‍ ഞങ്ങളുടെ മകളുടെ ഭാവി എന്തായിരിക്കും' എന്നാണ് ആ അമ്മ ചോദിക്കുന്നത്.
വീഡിയോ ചർച്ചയായതോടെ മകളുടെ കാര്യത്തില്‍ ഉചിതമയ നിലപാട് സ്വീകരിച്ചതിന് പലരും അമ്മയെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. ലോകം എന്ത് ചെയ്യും എന്ന് ആശങ്കപ്പെടാതെ തന്റെ മകള്‍ക്ക് വേണ്ടി നിലകൊണ്ട അമ്മയെ നിരവധിപേര്‍ അഭിനന്ദിക്കുകയും ചെയ്തു.
'അവരുടെ മകള്‍ക്കുവേണ്ടി അവർ ഏറ്റവും നല്ല കാര്യം ചെയ്തു, ഇന്ത്യന്‍ സ്ത്രീകള്‍ പരസ്യമായി തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊളളാന്‍ തുടങ്ങുന്നത് എനിക്ക് ഇഷ്ടപ്പെട്ടു', തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വീഡിയോയുടെ താഴെ കമന്റുകളായി വരുന്നത്.
Content Highlights :The bride's mother had to make a tough decision when the groom and his friends got drunk and created a ruckus at the venue