ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഹ്യുണ്ടായ് ഓറയുടെ ബോണറ്റില്‍ കിലോമീറ്ററുകളോളം ഒരാള്‍ തൂങ്ങിക്കിടന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വൈറലായിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ പാഞ്ഞുകൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടക്കുകയായിരുന്നു ഇയാള്‍. കാറിന്റെ വേഗത കൂടുമ്പോള്‍ തൂങ്ങികിടക്കുന്നയാള്‍ വീഴാതെ മുറുകെ പിടിക്കാന്‍ പാടുപെടുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഒരുകൂട്ടം ആളുകള്‍ കാര്‍ഡ്രൈവറെ നേരിടുന്നതിലാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. ബോണറ്റില്‍ ഇരുന്നയാള്‍ ഡ്രൈവറുടെ കോളര്‍ പിടിച്ച് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.കാര്‍ ഓടിച്ചിരുന്ന വ്യക്തിയോടൊപ്പം ഉണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവിനെയാണ് ബോണറ്റിലൂടെ വലിച്ചിഴച്ചതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായി.
Man Dragged for Kilometres on Car Bonnet after a Minor Dispute in Moradabad UP
— Ghar Ke Kalesh (@gharkekalesh) January 16, 2025
pic.twitter.com/eDdbyu52WW
പലരും വീഡിയോയുടെ കമന്റ് സെഷനില്‍ നര്‍മ്മവും ഒപ്പം അതിശയവും കലര്‍ത്തി എഴുതിയിരുന്നു. വീഡിയോ കണ്ടപ്പോള്‍ ഒരു ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സിനിമയാണിതെന്ന് തോന്നിയെന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. കുറച്ച് മനുഷ്യത്വം കാണിച്ചുകൂടെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഇത് ഭ്രാന്താണെന്നും ഒരു നിസാര തര്‍ക്കത്തിന്റെ പേരില്‍ ആരാണ് ഇങ്ങനെ ചെയ്യുന്നത്,
ഇതുകൊണ്ടാണ് നമുക്ക് നല്ല കാര്യങ്ങള്‍ ലഭിക്കാത്തത്. യുപിയിലെ റോഡുകള്‍ വന്യമാണ് തുടങ്ങിയ പല അഭിപ്രായങ്ങളാണ് ആളുകള്‍ പങ്കുവച്ചത്. യുപി ഒരിക്കലും വന്യമായ തലക്കെട്ടുകള്‍ നല്‍കുന്നതില്‍ പരാജയപ്പെടുന്നില്ല. രാഷ്ട്രീയ നാടകം മുതല്‍ ബോണറ്റ് റൈഡുകള്‍ വരെ , ഇത് ആക്ഷന്‍ സിനിമ പോലെയുണ്ട്, എന്തായാലും ആളുകള്‍ക്ക് കുഴപ്പമില്ലെന്ന് കരുതുന്നു എന്നൊക്കെ പല അഭിപ്രായങ്ങള്‍ ആളുകള്‍ പങ്കുവച്ചു.
Content Highlights : The argument escalated and the youth was dragged for kilometers on the bonnet of the car, the video went viral