ഒരുലക്ഷം രൂപ വാടക, വീട് ചോര്‍ന്നൊലിക്കുന്നു; യുകെയില്‍ നിന്നുള്ള യുവാവിന്റെ വീഡിയോ വൈറല്‍

വെള്ളം വീഴുന്നതിനടിയില്‍ പാത്രങ്ങള്‍ വെച്ച് വെള്ളം ശേഖരിക്കണ്ട അവസ്ഥയാണെന്നും യുവാവ്

dot image

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നാണ് ലണ്ടന്‍. ഇന്ത്യയില്‍ നിന്നും മറ്റും ഉപരിപഠനത്തിന് പോകുന്നവര്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി വീടുകള്‍ ഷെയര്‍ ചെയ്താണ് അവിടെ താമസിക്കുന്നത്. എന്നാല്‍ ഒരു ലക്ഷം രൂപ വാടക കൊടുത്ത് ലണ്ടനില്‍ താമസിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആര്യന്‍ ഭട്ടാചാര്യന്‍ എന്ന യുവാവാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ചൗല്‍ കാ ഫീലിംഗ് ഭി അനുഭവ് കര്‍ ലിയ യുകെ മേ' എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. മേല്‍ക്കൂരയില്‍ വെള്ളം ഒഴുകുന്നതാണ് ഭട്ടാചാര്യ വീഡിയോയില്‍ കാണിക്കുന്നത്. രാത്രിയിലാണ് ചോര്‍ച്ച അനുഭവപ്പെട്ടതെന്നും അതുകൊണ്ടു തന്നെ പ്ലംബറെ വിളിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. ഒരു ലക്ഷം രൂപ വാടക നല്‍കിയിട്ടും ഇത്തരമൊരു അനുഭവമുണ്ടായതിനെ വിമർശിച്ചാണ് യുവാവിന്റെ പോസ്റ്റ്. വെള്ളം വീഴുന്നതിനടിയില്‍ പാത്രങ്ങള്‍ വച്ച് വെള്ളം ശേഖരിക്കണ്ട അവസ്ഥയാണെന്നും യുവാവ് പറഞ്ഞു.

വീഡിയോ ഷെയര്‍ ചെയ്തതിനു ശേഷം നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ചില ഉപയോക്താക്കള്‍ ഭട്ടാചാര്യയോട് പ്രാദേശിക കൗണ്‍സിലുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. 'നിങ്ങളുടെ പ്രാദേശിക കൗണ്‍സിലുമായി ബന്ധപ്പെട്ട് പരാതി നല്‍കുക. വീട് നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ നിങ്ങളുടെ വീട്ടുടമസ്ഥന് നിങ്ങളില്‍ നിന്ന് പണം ഈടാക്കാന്‍ കഴിയില്ല,' എന്നാണ് മറ്റൊരാള്‍ നിര്‍ദ്ദേശിച്ചത്.

Content Lights: Video: Indian Man In UK Says His Flat With Rs 1 Lakh Rent Gives Him "Chawl Feeling"

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us