അടിച്ചു മോളെ... പിറന്നാള്‍ ദിനത്തില്‍ യുവതിയെ കാത്തിരുന്ന സർപ്രൈസ്

ക്രിസ്മസ് സമ്മാനം അച്ഛനുമായി എക്‌സ്‌ചേഞ്ച് ചെയ്താണ് യുവതിക്ക് ലോട്ടറി ലഭിച്ചത്

dot image

എമിലി ഹിക്കോക്‌സ് എന്ന 25 കാരിയായ ഇന്ത്യാന വനിതയാണ് ആ ഭാഗ്യശാലി. ഇക്കഴിഞ്ഞ ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തിലാണ് എമിലിയെ തേടി ഭാഗ്യം എത്തിയത്. ക്രിസ്മസ് ദിനത്തില്‍ എമിലിയുടെ കുടുംബവുമൊത്തുള്ള ആഘോഷ വേളയില്‍ ലഭിച്ച ലോട്ടറി ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്ന ചടങ്ങുണ്ട്. ഇങ്ങനെ അവരുടെ ഒരു ബന്ധുവാണ് എമിലിയുടെ അച്ഛന് ഒരു ലോട്ടറി ടിക്കറ്റ് സമ്മാനമായി നല്‍കിയത്. എമിലിക്ക് ലഭിച്ചതാകട്ടെ ഒരു ഫ്ളാഷ് ലൈറ്റുമായിരുന്നു.


എമിലിയുടെ അച്ഛന്‍ തനിക്ക് ലഭിച്ച ലോട്ടറി ടിക്കറ്റ് എമിലിക്ക് നല്‍കി പകരം ഫ്ളാഷ് ലൈറ്റ് വാങ്ങുകയായിരുന്നു. അങ്ങനെയാണ് എമിലിയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവം നടന്നത്. അന്ന് തന്നെ എമിലി ലോട്ടറി ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തുനോക്കുകയും ചെയ്തു. 500,000ഡോളര്‍ അതായത് 43,290,511.18 രൂപയാണ് സമ്മാനമായി ലഭിച്ചത്. ക്രിസ്മസ് ദിനത്തില്‍ അവളുടെ ജന്‍മദിനം കൂടിയായിരുന്നു.

ക്രിസ്മസും ന്യൂ ഇയറും ഇരട്ടി സന്തോഷമാണ് തനിക്ക് നല്‍കിയതെന്ന് എമിലി പറയുന്നു. സമ്മാനത്തുകയുടെ ഒരു പങ്ക് ടിക്കറ്റ് നല്‍കിയ ബന്ധുവിനും മാതാപിതാക്കള്‍ക്കുമായി നല്‍കുമെന്നും താന്‍ ഒരു പുതിയ കാര്‍ വാങ്ങുമെന്നുമാണ് എമിലി പറഞ്ഞത്.

Content Highlights :Young woman won 4 crore lottery on her birthday. The lucky winner is Emily Hickox, a 25-year-old Indiana woman. That luck came to Emily on Christmas Day last December 25

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us