സാധാരണ കള്ളന്മാര്‍ മോഷണം നടത്താന്‍ കയറിയാല്‍ എന്തായിരിക്കും കവര്‍ന്നുകൊണ്ടുപോകുക. പണം, സ്വര്‍ണം അങ്ങനെ വിലപിടിപ്പുള്ള എന്തെങ്കിലും ആയിരിക്കും എന്നാവും നിങ്ങള്‍ വിചാരിക്കുക. പക്ഷേ ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് ഏഴ് ലക്ഷം രൂപ വിലവരുന്ന 150 കിലോയോളം വരുന്ന കൃത്രിമ മുടിയുമാണ്. വിഗ് നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമയായ രഞ്ജിത്ത് മണ്ഡലിന്റെ വീട്ടില്‍ ഒരു സംഘം ആളുകള്‍ രാത്രിയില്‍ അതിക്രമിച്ച് കയറുകയായിരുന്നു.
7 ലക്ഷം രൂപ വിലവരുന്ന മുടിയാണ് മോഷണം പോയതെന്ന് ഉടമ അവകാശപ്പെടുന്നുണ്ട്. മോഷ്ടിച്ച മുടി, വിഗ്ഗുകളും ഹെയര്‍ എക്‌സ്റ്റന്‍ഷനുകളും നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളാണെന്നും ആഭ്യന്തര, അന്തര്‍ദേശീയ വിപണിയില്‍ അതിന് ആവശ്യക്കാര്‍ ഏറെയുണ്ടെന്നുമാണ് രഞ്ജിത്ത് മണ്ഡല്‍ പറയുന്നത്.
ജനുവരി 12 ന് പുലര്‍ച്ചെ 2.30 നും 3.00 നും ഇടയിലാണ് കവര്‍ച്ച നടന്നത് . മോഷ്ടാക്കള്‍ മണ്ഡലിന്റെ വീട്ടിലെ പടികള്‍ കയറി മുറിയില്‍ സൂക്ഷിച്ചിരുന്ന പണവും മുടിയുമായി കടന്നുകളയുകയായിരുന്നു.സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ മോഷ്ടാക്കള്‍ വീടിനുള്ളിലേക്ക് കയറുന്നത് കാണാം. പിന്നീട് തലമുടി നിറച്ച ചാക്ക് വലിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
അസാധാരണമായ ഈ മോഷണം പൊലീസിനെയും നാട്ടുകാരെയും ഒക്കെ ഞെട്ടിച്ചിരിക്കുകയാണ്. തലമുടി ആണെന്ന് അറിഞ്ഞുകൊണ്ട് മോഷ്ടിച്ചതാണോ എന്ന സംശയമാണ് പലര്‍ക്കും. പക്ഷേ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കള്‍ ചാക്ക് തുറന്നുനോക്കുന്നുണ്ട്.
Content Highlights :What may have been stolen from a businessman's house along with cash in a strange robbery in Faridabad