സ്വകാര്യ ഭാഗത്ത് കടിച്ചുതൂങ്ങി പാമ്പ്, വേദനയിൽ പുളഞ്ഞ് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

ഇന്തോനേഷ്യയിൽ നിന്നുള്ള അംഗാര ഷോജി എന്ന യുവാവിൻ്റെ സ്വകാര്യ ഭാഗത്ത് കടിച്ചുപിടിച്ചിരിക്കുന്ന പാമ്പിൻ്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്

dot image

പാമ്പുകളുമായി പല അഭ്യാസങ്ങൾ നടത്തുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്നതും പേടിപ്പെടുത്തുന്നതുമായ ഒരു വീഡിയോയാണ് വൈറലായികൊണ്ടിരിക്കുന്നത്. ഇന്തോനേഷ്യയിൽ നിന്നുള്ള അംഗാര ഷോജി എന്ന യുവാവിൻ്റെ സ്വകാര്യ ഭാഗത്ത് കടിച്ചുപിടിച്ചിരിക്കുന്ന പാമ്പിൻ്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

പാമ്പുകളുമായി സാഹസികമായി ഇടപഴകുന്നതിൻ്റെ വീഡിയോകൾ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഒരു ഇൻഫ്ലൂവൻസറാണ് അംഗാര ഷോജി. അദ്ദേഹത്തിൻ്റെ തന്നെ ഇൻസ്റ്റഗ്രാം പേജായ 'jejaksiaden' എന്ന

അക്കൗണ്ടിൽ പാമ്പുകളുമായി സ്റ്റണ്ട് ചെയ്യുന്ന നിരവധി വീഡിയോകൾ പങ്കുവെച്ചിട്ടുള്ളത്.

കറുപ്പും മഞ്ഞയും നിറമുള്ള ഒരു പാമ്പ് യുവാവിന്റെ സ്വകാര്യ ഭാഗത്ത് കടിക്കുന്നത് വ്യക്തമായി വീഡിയോയില്‍ കാണാനാകും. യുവാവിന്റെ കാലില്‍ ചുറ്റിയാണ് പാമ്പിരിക്കുന്നത്. പാമ്പ് വിടാതായപ്പോള്‍ യുവാവ് നിലത്തിരിക്കുകയും വേദനകൊണ്ട് പുളയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ നിമിഷ നേരം കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. കമൻ്റുബോക്സും നിറഞ്ഞിരുന്നു.

'ബോയിഗ ഡെന്‍ഡ്രോഫില' എന്ന ഇനത്തില്‍പ്പെട്ട കണ്ടല്‍ പാമ്പാണെന്നും നേരിയ വിഷം മാത്രമുള്ളവയാണെന്നും അപകടകാരികളല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഇത് അറിഞ്ഞുകൊണ്ടാണ് യുവാവ് പാമ്പുമായി ഈ മല്‍പ്പിടുത്തം നടത്തുന്നതെന്നായിരുന്നു മറ്റുചിലർ. പാമ്പിന്റെ കടി അനുസരിച്ച് വിഷത്തിൻ്റെ അളവ് കൂടുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദക്ഷിണേഷ്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള വിവിധ പ്രദേശങ്ങളിലാണ് ഈ ഇനം പാമ്പുകളെ കാണാനാകുന്നതെന്ന് ബ്രിട്ടാനിക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരന്തം പാമ്പുകളുമായി സ്റ്റണ്ട് നടത്തുന്നയാളാണ് യുവാവ്. കഴുത്തില്‍ പച്ച നിറത്തിലുള്ള പാമ്പ് കടിച്ച് പിടിച്ച് നില്‍ക്കുന്നത് മുതല്‍ പാമ്പുകളുമായി സ്റ്റണ്ട് ചെയ്യുന്ന പേടിപ്പെടുത്തുന്ന തരത്തിലുള്ള നിരവധി വീഡിയോകള്‍ ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. 3,59,000 ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ജെജെക്‌സൈദന്‍ എന്ന പേജിലുള്ളത്.

Content highlights: In Terrifying Video Snake Bites Indonesian Influancer's privtae parts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us