തല കൂട്ടിലിട്ട് അടച്ചു, താക്കോല്‍ ഭാര്യയ്ക്ക് കൈമാറി; പുകവലി മാറ്റാനുള്ള അവസാന പരിശ്രമം

സ്വയം പരിശ്രമങ്ങളിലൂടെ പുകവലി പാടെ ഒഴിവാക്കാൻ ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ സാധിക്കൂ

dot image

ഓരോ വര്‍ഷവും ലോകത്ത് ദശലക്ഷക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കുന്ന ദുശ്ശീലമാണ് പുകവലി. അര്‍ബുദം, ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പല രോഗങ്ങളിലേക്കും പുകവലി കാരണമാകുന്നു. പുകവലി ശീലമാക്കിയവർക്ക് പിന്നീട് അതിൽ നിന്ന് പുറത്തുകടക്കൽ ഏറെ പ്രയാസകരമായ കാര്യമാണ്. സ്വയം പരിശ്രമങ്ങളിലൂടെ പുകവലി പാടെ ഒഴിവാക്കാൻ ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ സാധിക്കൂ.

ഇത്തരത്തിൽ വർഷങ്ങളായുള്ള പുകവലിക്കുന്ന ശീലം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ സമൂഹമാധ്യമത്തിൽ വളരെയധികം പ്രചരിച്ചിരുന്നു. ഏകദേശം 11 വർഷങ്ങൾക്ക് മുൻപ് പുകവലി ഉപേക്ഷിക്കുന്നതിനായി ഇബ്രാഹിം യുസൈൽ എന്ന തുർക്കി പൗരനാണ് തന്റെ മുഖത്ത് പന്ത് രൂപത്തിലുള്ള ​ലോക്കിട്ട് അടച്ചുപൂട്ടിയത്. അന്ന് അത് മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയ വാർത്തയായിരുന്നു.

കഴി‍ഞ്ഞ 26 വർഷക്കാലമായി ഇബ്രാഹിം യുസൈൽ പുകവലിക്കുന്ന ശീലമുള്ളയാളായിരുന്നു ഇബ്രാഹിം. പുകവലി ശീലം ഉപേക്ഷിക്കാൻ നിരവധി തവണ ശ്രമിച്ചിട്ടും നടന്നില്ല, ദിവസവും രണ്ട് പായ്ക്കറ്റ് വീതമാണ് ഇബ്രാഹിം വലിച്ചിരുന്നതെന്നും പുകവലി ഉപേക്ഷിക്കാനായില്ലെന്നും അന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇബ്രാഹിമിന് മൂന്ന് മക്കളാണുള്ളത്. മൂന്ന് മക്കളുടെയും പിറന്നാൾ ദിനത്തിൽ പുകവലി ഉപേക്ഷിക്കുമായിരുന്നു. എന്നാൽ അധിക ദിവസം പിടിച്ചു നിൽക്കാനായി ഇബ്രാഹിമിന് സാധിച്ചിരുന്നില്ല.

പന്ത് രൂപത്തിൽ തയ്യാറാക്കിയ കൂട്ടിൽ തലയിട്ട് പൂട്ടി താക്കോൽ ഭാര്യക്ക് കൈമാറുകയായിരുന്നു. ഭക്ഷണം കഴിക്കാനായി ഭാര്യ ലോക്ക് തുറന്നുകൊടുക്കാറുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ഈ രീതി തുടർന്നിട്ട് പുകവലി ഉപേക്ഷിച്ചോ ഇല്ലയോ എന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും എട്ട് ദശലക്ഷത്തിലധികം ആളുകളാണ് പുകയില ഉപയോ​ഗത്താൽ മരിക്കുന്നത്. പുകവലിക്കാത്തവരേയും ഇത് മാരകമായി തന്നെ ബാധിക്കുന്നുണ്ട്. സെക്കൻഡ് ഹാൻഡ് പുക എക്സ്പോഷർ പ്രതികൂലമായ ആരോഗ്യ ഫലങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് പ്രതിവർഷം 1.2 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു. എല്ലാ കുട്ടികളും പകുതിയോളം പുകയില പുകയാൽ മലിനമായ വായു ശ്വസിക്കുന്നു, സെക്കൻഡ് ഹാൻഡ് പുകവലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം ഓരോ വർഷവും 65,000 കുട്ടികൾ മരിക്കുന്നു. ഗർഭിണിയായിരിക്കുമ്പോൾ പുകവലിക്കുന്നത് കുഞ്ഞുങ്ങൾക്ക് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

Content Highlights: When a man locked his head in cage to quit smoking : Ibrahim Yucel's Story

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us