അല്‍ഷിമേഴ്‌സുമായി ബന്ധപ്പെട്ട പഠനത്തിന് അമ്മയുടെ മൃതദേഹം വിട്ടുനല്‍കി; മൃതദേഹം ഉപയോഗിച്ചത് ആയുധ പരീക്ഷണത്തിന്

സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹത്തിന്‍റെ കൈ ജിം സ്വീകരിച്ചു..

dot image

പ്രിയപ്പെട്ടവരുടെ മൃതദേഹം ആ വ്യക്തിയുടെ ആഗ്രഹ പ്രകാരം വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കായി ദാനം ചെയ്തിട്ടുണ്ടോ? അപ്രകാരം ദാനം ചെയ്ത മൃതദേഹം എത്തേണ്ടയിടത്ത് എത്തിയില്ല എന്നറിയുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ? അത്തരത്തിലൊരു അനുഭവം പങ്കിടുകയാണ് ജിം സ്റ്റാഫര്‍.

യു എസ് സ്വദേശിയായ ജിം സ്റ്റാഫര്‍ പഠനങ്ങള്‍ക്കായി ദാനം ചെയ്തത് അമ്മയുടെ മൃതദേഹമായിരുന്നു. വളരെക്കാലമായി അല്‍ഷിമേഴ്‌സ് രോഗത്തിനോട് പോരാടിയാണ് ജിമ്മിന്‍റെ അമ്മ ഡോറിസ് 74ാം വയസില്‍ മരിക്കുന്നത്. മരണശേഷം മൃതദേഹം ജിം ഒരു റിസോഴ്‌സ് സെന്ററിന് ദാനം ചെയ്തു. അല്‍ഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് അമ്മയുടെ തലച്ചോറ് സഹായകമാകണം എന്ന ലക്ഷ്യമായിരുന്നു അതിനുപിറകില്‍.

ഒരു നഴ്സിന്റെ നിര്‍ദേശപ്രകാരം, മൃതദേഹം ഇത്തരത്തില്‍ പഠനങ്ങള്‍ക്ക് വിട്ടുനല്‍കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ റിസോഴ്സ് സെന്ററുമായി ജിം ബന്ധപ്പെട്ടു. ഡോറിസ് മരണപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ അവരെത്തി. അമ്മയുടെ മൃതദേഹം ഗവേഷണം നടത്താന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള അനുമതി പത്രത്തില്‍ ജിം ഒപ്പുവയ്ക്കുകയും ചെയ്തു.

അല്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കായതിനാല്‍ ഡോറിസിന്‍റെ തലച്ചോര്‍ മാത്രം മതിയായിരുന്നു അവര്‍ക്ക്. സംസ്കാര ചടങ്ങുകള്‍ക്കായി അമ്മയുടെ ശരീരത്തില്‍നിന്ന് ഒരു കൈ ജിം സ്വീകരിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏജന്റുമാരായ ബിആര്‍സി ഡോറിസിന്റെ മൃതദേഹം അല്‍ഷിമേഴ്‌സ് രോഗത്തിനായുള്ള ഗവേഷണ പദ്ധതിക്ക് ഉപയോഗിച്ചില്ലെന്ന് മാത്രമല്ല യുഎസ് സൈന്യത്തിനായുള്ള ഒരു ഗവേഷണ പദ്ധതിയ്ക്ക് വില്‍ക്കുകയും ചെയ്തു. ബോംബ് വര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന ശരീരത്തിനുണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള പരീക്ഷണത്തിനായാണ് സൈന്യം ഇത് ഉപയോഗിച്ചത്.

സംഭവം വിവാദമായതോടെ സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരണവുമായെത്തി. സമ്മതപത്രങ്ങള്‍ തങ്ങള‍ക്കൊരിക്കലും ലഭിക്കാറില്ലെന്നും പരീക്ഷണങ്ങള്‍ക്കുപയോഗിക്കാന്‍ മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ബിആര്‍സി നല്‍കുന്ന ഉറപ്പിലാണ് മൃതദേഹങ്ങള്‍ പരീക്ഷണത്തിന് ഉപയോഗിക്കാറെന്നും അവര്‍ വ്യക്തമാക്കി. ദാതാക്കളുടെ ആഗ്രഹങ്ങളെ മാനിക്കാതെ ഡോറിസിനെപ്പോലുളളവരുടെ മൃതദേഹങ്ങള്‍ ബി ആര്‍ സി വില്‍ക്കുകയായിരുന്നു എന്ന അതീവ ഗുരുതരമായ സംഗതിയിലേക്കാണ് ഈ സംഭവം വെളിച്ചം വീശിയത്. ഒടുവില്‍ ബിആര്‍സിയുടെ ഉടമ സ്റ്റീഫന്‍ ഗോര്‍ വഞ്ചനകുറ്റം സമ്മതിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍

ബിആര്‍സി ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നു അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

Content Highlights :The son who inquired about his mother's dead body found out that his son had donated his dead body for Alzheimer's research

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us