ശമ്പളവര്‍ധനവ് ആവശ്യപ്പെടുന്നത് പലര്‍ക്കും വളരെ ബുദ്ധിമുട്ടുളള കാര്യമാണ്. പക്ഷേ എങ്ങനെ ചോദിക്കും, ചോദിച്ചാല്‍ അവരെന്തെങ്കിലും വിചാരിക്കുമോ? പലര്‍ക്കും ആത്മവിശ്വാസക്കുറവ് ഒരു പ്രശ്‌നമാണ്. വെറുതെ പോയി ശമ്പളം ചോദിക്കാനും പറ്റില്ല.വളരെ പ്രൊഫഷണലായിട്ടും വ്യക്തതയോടെയും വേണം ആവശ്യങ്ങള്‍ പറയാന്‍.
1 നിങ്ങളുടെ മാനേജരെ മുന്‍കൂട്ടി അറിയുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെ ശമ്പളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മാനേജരെ മുന്‍കൂട്ടി അറിയിക്കുക. അത് ഒരു ഇമെയിലിലൂടെയാവാം. ഇത് മേലധികാരിയോടുള്ള ബഹുമാനം കാണിക്കുകയും അവര്‍ക്ക് അതേക്കുറിച്ച് ആലോചിക്കാന്‍ സമയം കൊടുക്കുകയുമാണ് ചെയ്യുന്നത്.
2 സാമ്പത്തിക സ്ഥിതി അറിയുകയാണ് അടുത്തത്. ശമ്പളം ചോദിക്കുന്നതിന് മുന്‍പ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. കമ്പനി ബുദ്ധിമുട്ടിലാണെങ്കില്‍ കൂടുതല്‍ പണം ആവശ്യപ്പെടാന്‍ പറ്റിയ സമയമായിരിക്കില്ല.
3 നിങ്ങളുടെ ആവശ്യം വ്യക്തമായും ആത്മവിശ്വാസത്തോടെയും പറയാന്‍ പരിശീലിക്കുക.
4 ശമ്പളവര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ ഉചിതമായ സമയം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. തിരക്കേറിയ സമയങ്ങളില്‍ ചോദിക്കുന്നത് ഒഴിവാക്കുക. പകരം വിജയകരമായ ഒരു പ്രോജക്ടിന് ശേഷമോ ശാന്തമായ മറ്റ് അവസരങ്ങളിലോ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുക.
5 അടുത്തതായി നിങ്ങളുടെ പ്രത്യേക നേട്ടങ്ങള്‍ ഊന്നിപറയുക എന്നതാണ്. നിങ്ങളുടെ പ്രത്യേക നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ട് ശമ്പളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുക. ഉദാഹരണത്തിന് ടീമിന് പ്രയോജനകരമായ രീതിയില്‍ നിങ്ങള്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളും മറ്റും.
6 ടീമിന്റെ വിജയത്തിന് നിങ്ങളുടെ സോഫ്റ്റ് സ്‌കില്ലുകള്‍ എങ്ങനെ സംഭാവന ചെയ്യുന്നുവെന്ന് നിങ്ങളുടെ മാനേജ്‌മെന്റിനെ അറിയിക്കുക. നിങ്ങള്‍ പരിഹരിച്ച എന്തെങ്കിലും പ്രശ്‌നങ്ങളോ സഹപ്രവര്‍ത്തകരെ പിന്തുണച്ചതിനെക്കുറിച്ചോ ഉള്ള ഉദാഹരണങ്ങള്‍ പങ്കിടുക. അതുവഴി നിങ്ങളൊരു നല്ല ടീം പ്ലെയറാണെന്ന് തെളിയിക്കുക.
7 ശമ്പള വര്‍ധനവിന് അപേക്ഷിക്കുമ്പോള്‍ വ്യക്തിപരമോ കുടുംബപരമോ സാമ്പത്തികപരമോ ആയ ആവശ്യങ്ങള്‍ പരാമര്‍ശിക്കുന്നത് ഒഴിവാക്കുക. പകരം ശമ്പളവര്‍ധനവിന് ന്യായീകരണമായി നിങ്ങളുടെ പ്രൊഫഷണല്‍ നേട്ടങ്ങളും സംഭാവനകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
8 നിങ്ങള്‍ക്ക് ശമ്പള വര്‍ധനവിന് എന്തുകൊണ്ട് യോഗ്യതയുണ്ട് എന്ന് തെളിയിക്കുന്ന ഫീഡ്ബാക്കുകള്‍ മറ്റ് സഹപ്രവര്‍ത്തകരില്‍നിന്നും സൂപ്പര്‍വൈസര്‍മാരില്‍നിന്നും സ്വീകരിക്കുക. നല്ല അഭിപ്രായങ്ങളും മെച്ചപ്പെടുത്തലിനുള്ള നിര്‍ദ്ദേശങ്ങളും എടുത്ത് കാണിക്കുക.
Content Highlights :Ways to confidently ask for a salary, Needs should be very professional and clear/