![search icon](https://www.reporterlive.com/assets/images/icons/search.png)
രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിലെ കുതിച്ചുയരുന്ന വീട്ട് വാടകയും ജീവിതച്ചെലവും പലപ്പോഴും വാർത്തയാകാറുണ്ട്. അടുത്തിടെ ഒരു യുവാവ് താന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ 'ഹോം ടൂര്‍' വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രതിമാസം 25,000 രൂപ വാടക വരുന്ന ഇയാളുടെ ഇടുങ്ങിയ ഫ്‌ളാറ്റ് കണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അതിശയം പ്രകടിപ്പിച്ചത്.
മുറിയുടെ നടുഭാഗത്ത് നില്‍ക്കുന്ന ഇയാള്‍ രണ്ട് കൈകളും വിടര്‍ത്തി വയ്ക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയില്‍ അയാള്‍ ഒരെ സമയം രണ്ട് ചുവരുകളിലും സ്പര്‍ശിക്കുന്നുണ്ട്.
ഇത് ഫ്‌ളാറ്റിന്റെ സ്ഥലപരിമിതി എടുത്തുകാണിക്കുന്നതാണ്. ബാല്‍ക്കണിയാണെങ്കിലോ ഒരാള്‍ക്ക് ബുദ്ധിമുട്ടി നില്‍ക്കാന്‍ മാത്രം വലിപ്പമുളള സ്ഥലമാണ്. 'ഇത്രയും ചെറിയ മുറിയില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിയാത്തതുകൊണ്ട് നിങ്ങള്‍ക്ക് പണം ലാഭിക്കാം' എന്ന് തമാശരൂപേണെ യുവാവ് പറയുന്നുണ്ട്.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ' ഇതിലും വലുതാണ് എന്റെ ടോയ്‌ലറ്റ് എന്നാണ് ഒരാള്‍ എഴുതിയത്.കഴിഞ്ഞ വര്‍ഷം മുംബൈയിലെ ഒരു ഇടുങ്ങിയ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കമ്മോഡിന് മുകളില്‍ ഒരു വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്ന വൈറല്‍ വീഡിയോ നഗരത്തിലെ കുതിച്ചുയരുന്ന വാടകയെക്കുറിച്ചും കടുത്ത സ്ഥലപരിമിധിയെക്കുറിച്ചും ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു.
Content Highlights: A young man shows a video sharing the deplorable condition of his flat