പുരുഷന്മാര്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതെന്തിന്? കാരണം കണ്ടെത്താന്‍ പഠനം, ഫലം ഇങ്ങനെ...

ഡേറ്റിംഗ് ആപ്പുകളില്‍ പുരുഷന്മാരുടെ രസകരമായ പെരുമാറ്റങ്ങള്‍

dot image

ഇന്നത്തെക്കാലത്ത് ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് പുതുമയുളള കാര്യമല്ല. പല പ്രായത്തിലുളളവരും ലിംഗഭേദമന്യേ ഇപ്പോള്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ പലരും പല കാരണങ്ങള്‍കൊണ്ടാണ് ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇത്തരം ആപ്പുകളില്‍ ആളുകളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതൊക്കെ വളരെ രസകരമായ കാര്യമാണ്. പുരുഷന്മാര്‍ ഡേറ്റിംഗ് ആപ്പുകളില്‍ അംഗങ്ങളാകുന്നതിനുള്ള യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനുള്ള ഒരു പഠനം അടുത്തിടെ International Journal of Clinical and Health Psychology യില്‍ പ്രസിദ്ധീകരിച്ചിരുന്നു. 20നും 50തിനും ഇടയില്‍ പ്രായമുള്ള 298ലധികം പുരുഷന്മാരാണ് പഠനത്തിന് വിധേയമായത്.

പഠനം അനുസരിച്ച് മധ്യവയസ്‌കരായ പുരുഷന്മാരാണ് ഡേറ്റിംഗ് ആപ്പുകളില്‍ സജീവ ഉപഭോക്താക്കളായി ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പങ്കെടുത്തവരോട് ചോദിച്ച നിരവധി ചോദ്യങ്ങളില്‍ ഡേറ്റിംഗ് ആപ്പുകളില്‍ അവര്‍ എത്രസമയം ചെലവഴിച്ചു? അത് ഉപയോഗിക്കുന്നതിന് പിന്നിലെ അവരുടെ യഥാര്‍ഥ ഉദ്ദേശ്യം എന്താണ്? എന്നീ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കാനുള്ള യഥാര്‍ഥ കാരണം എന്താണെന്നതിന് രസകരമായ ഉത്തരങ്ങളാണ് ലഭിച്ചത്.

മിക്ക പുരുഷന്മാര്‍ കാഷ്വല്‍ സെക്‌സ് (സ്ത്രീയും പുരുഷനും ഏതെങ്കിലും ഒരു കരാറിന്റെയോ, ഉറപ്പിന്റെയോ ബന്ധത്തിന്റെയോ പേരില്‍ അല്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക) ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആപ്പുകളില്‍ അംഗമാകുന്നതെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. യഥാര്‍ഥത്തില്‍ ഇതിലൂടെ തങ്ങള്‍ കാഷ്വല്‍ സെക്‌സാണ് ആഗ്രഹിക്കുന്നത് എന്ന് തുറന്നുപറയാന്‍ ചില പുരുഷന്മാര്‍ക്ക് മടിയും ഇല്ല. ഇത് അംഗീകരിക്കുന്ന സ്ത്രീകളും ഉണ്ടെന്നും പഠനം പറയുന്നു.


Content Highlights : study about dating ap usage among men

dot image
To advertise here,contact us
dot image