ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളം, എന്തുകൊണ്ട് അങ്ങനെയായി?

നേപ്പാളിലെ ഈ വിമാനത്താവളം ഏറ്റവും അപകടമേറിയ വിമാനത്താവളമായി അറിയപ്പെടുന്നത് എന്തുകൊണ്ടാണ്?

dot image

നേപ്പാളിലെ ലുക്ല വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായി കണക്കാക്കപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്നല്ലേ? ചില കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ അടിവാരത്തുള്ള ഒരു ചെറിയ ഗ്രാമമായ ലുക്ല, കിഴക്കന്‍ നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തില്‍ത്തന്നെയാണ് വിമാനത്താവളവും സ്ഥിതി ചെയ്യുന്നത്.' ലോകത്തിന് മുകളിലുള്ള റണ്‍വെ' എന്നാണ് ഈ വിമാനത്താവളത്തിന് നല്‍കിയിരിക്കുന്ന പേര് തന്നെ. ലോകത്തിലെ അപകടകരമായ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഈ വിമാനത്താവളം ഒന്നാമത് തന്നെയുണ്ട്. എങ്ങനെയാണ് ലുക്ല ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായി മാറുന്നതെന്ന് നോക്കാം.

എന്തുകൊണ്ട് ഇവിടം അപകടകരമാകുന്നു?

ഈ വിമാനത്താവളത്തിന് ചെറുതും കുത്തനെയുളളതുമായ റണ്‍വേയാണ് ഉള്ളത്. അതുകൊണ്ട് ഇത് വിമാനത്താവളത്തിന്റെ ലാന്‍ഡിങും ടേക്ക് ഓഫും വളരെ ബുദ്ധിമുട്ടേറിയതാണ്. അപകട സാധ്യതകള്‍ ഉണ്ടെങ്കിലും എവറസ്റ്റ് മേഖലയിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ട്രക്കിംഗ് നടത്തുന്നവര്‍ക്കും വിമാനത്താവളത്തെ ആശ്രയിക്കാതിരിക്കാനാവില്ല.


വിമാനത്താവളത്തിന്റെ എല്ലാ വശങ്ങളും പര്‍വ്വതങ്ങളും ദുര്‍ഘടമായ ഭൂപ്രകൃതിയും നിറഞ്ഞതാണ്. ഇടുങ്ങിയ റണ്‍വേയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന ഒരു കുന്നിന്‍ ചെരിവ് മാത്രമേയുള്ളൂ. മറ്റൊന്ന് ഹിമാലയന്‍ മേഖലയിലെ സ്ഥിരതയില്ലാത്ത കാലാവസ്ഥയാണ്. പെട്ടെന്ന് മൂടല്‍ മഞ്ഞും മഴയുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം കാലാവസ്ഥ വിമാന സര്‍വ്വീസുകളെ വളരെയധികം ബാധിക്കുന്നു. ഇവിടെ ആധുനിക വ്യോമഗതാഗതം നിലവിലില്ല. ഹെലികോപ്റ്ററും ചെറിയ വിമാനങ്ങളും മാത്രമേ ഇവിടെ ഇറക്കാന്‍ സാധിക്കൂ.

റഡാര്‍ സംവിധാനങ്ങളും വിമാന നാവിഗേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ലുക്ല വിമാനത്താവളത്തില്‍ കുറവാണ്. മാത്രമല്ല ഒരു വിമാനത്താവള റണ്‍വേയുടെ ശരാശരി നീളം 8,000 അടി മുതല്‍ 13,000 അടി വരെയാണ് എന്നിരിക്കെ, ലുക്ല വിമാനത്താവളത്തില്‍ റണ്‍വേയുടെ നീളം527മീറ്റര്‍(1,729അടി)-മാത്രമാണ്. ഇക്കാരണങ്ങളൊക്കെക്കൊണ്ടാണ് ഈ വിമാനത്താവളം അപകടകരമാകുന്നത്.

Content Highlights :Why Lukla Airport is considered the most dangerous airport

dot image
To advertise here,contact us
dot image