ഹൈബര്‍നേഷന്‍ റിലേഷന്‍ഷിപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അല്‍പ്പം വെറൈറ്റിയാണ്, ബന്ധം തണുപ്പ് കാലത്ത് മാത്രം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അല്‍പ്പം വിചിത്രമാണ് ഈ റിലേഷന്‍ഷിപ്പും

dot image

ഡ്രൈ ഡേറ്റിങ്, ഗോസ്റ്റിങ്, ലൗ ബോംബിങ് തുടങ്ങി നിരവധി റിലേഷന്‍ഷിപ്പ് ട്രെന്‍ഡുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടിയെത്തിയിരിക്കുകയാണ്. 'ഹൈബര്‍നേഷന്‍ റിലേഷന്‍ഷിപ്പ്' ആണ് ഈ പട്ടികയില്‍ പുതുതായി ഇടം പിടിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അല്‍പ്പം വിചിത്രമാണ് ഈ റിലേഷന്‍ഷിപ്പും. ഒരു സീസണല്‍ ബന്ധം പോലെയാണ് ഈ റിലേഷന്‍ഷിപ്പ്.

തണുപ്പ് കാലത്ത് മാത്രമാകും പങ്കാളികള്‍ തമ്മില്‍ ബന്ധമുണ്ടാകുന്നത്. ശൈത്യകാലത്തിനായി തയ്യാറെടുക്കുന്ന കരടികളെ പോലെയാണ് ഇതെന്നാണ് ഈ റിലേഷന്‍ഷിപ്പ് ട്രെന്‍ഡിനെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ശൈത്യകാലത്ത് ഈ ബന്ധങ്ങള്‍ കൂടുതല്‍ തീവ്രമാകുന്നു.

ശൈത്യകാലത്തിന് ശേഷം പങ്കാളികളുമായി ബന്ധമുണ്ടാകില്ല. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള പ്രതിബദ്ധതയുമുണ്ടാകില്ല. മറ്റുള്ളവരുമായി വൈകാരിക അടുപ്പമുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കിടയില്‍ ഈ റിലേഷന്‍ഷിപ്പ് ട്രെന്‍ഡ് അതിവേഗം വളരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlights: Everything You Need To About The New Hibernation Relationship Trend

dot image
To advertise here,contact us
dot image