സിനിമയ്ക്ക് മുന്‍പ് 25 മിനിറ്റ് പരസ്യം: 'വിലപ്പെട്ട സമയം പാഴാക്കി', യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പിവിആര്‍ സിനിമാസിനും ബുക്ക്‌മൈഷോയ്ക്കും എതിരെയാണ് ബെംഗളൂരു സ്വദേശി പരാതി നല്‍കിയത്

dot image

ബെംഗളൂരു സ്വദേശിയായ 30 വയസുകാരന്‍ അഭിഷേക് എം ആര്‍ പിവിആര്‍ സിനിമാസിനും ബുക്ക്‌മൈഷോയ്ക്കും എതിരെ പരാതി നല്‍കിയിരിക്കുകയാണ്. പരാതി നല്‍കിയതിന്റെ കാരണം കേട്ടാല്‍ അല്‍പ്പം അതിശയം തോന്നും. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് നീണ്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് തന്റെ വിലപ്പെട്ട 25 മിനിറ്റ് പാഴാക്കി എന്നും ഇത് തനിക്ക് മാനസിക വേദനയുണ്ടാക്കിയെന്നും കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്. 65,000 രൂപയാണ് നഷ്ടപരിഹാരമായി ഇയാള്‍ ആവശ്യപ്പെട്ടത്.

2023ല്‍ ' സാം ബഹാദൂര്‍' എന്ന സിനിമകാണാനായി വൈകീട്ട് 4.05 നുള്ള ഷോയ്ക്കായി മൂന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്തുവെന്നും വൈകുന്നേരം 6.30 ന് സിനിമ അവസാനിച്ച ശേഷം ജോലിക്ക് കയറാന്‍ പദ്ധതിയിട്ടിരുന്നുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. പക്ഷേ നാല് മണിക്ക് തുടങ്ങേണ്ട സിനിമ, പരസ്യം കഴിഞ്ഞ ശേഷം 4.30നാണ് തുടങ്ങിയതെന്നും അതുകൊണ്ട് താന്‍ അന്നേദിവസം പ്ലാന്‍ ചെയ്തിരുന്ന ജോലിക്കാര്യങ്ങളൊന്നും നടന്നില്ലെന്നും തന്റെ വിലയേറിയ സമയം പാഴാക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

ഉപഭോക്തൃ കോടതിയുടെ വിധിപ്രകാരം ' സമയം വിലപ്പെട്ടതായി കണക്കാക്കുന്നു എന്നും പരാതിക്കാരന് ഉണ്ടായ നഷ്ടം നികത്താന്‍ പിവിആര്‍ സിനിമാസിനും ഐഎന്‍ഒഎക്സിനും നിര്‍ദ്ദേശം നല്‍കുകയും അന്യായമായ വ്യാപാര രീതിക്കും പരാതിക്കാരന്റെ സമയം പാഴാക്കിയതിനും 50,000 രൂപയും, മാനസിക പീഡനത്തിന് 5,000 രൂപയും, 'പരാതി ഫയല്‍ ചെയ്തതിനും മറ്റ് ആശ്വാസങ്ങള്‍ക്കും' 10,000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ പിവിആര്‍, ഐഎന്‍ഒഎക്സിന് കോടതി നിര്‍ദ്ദേശം നല്‍കി. 30 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ബുക്ക് മൈ ഷോ ഒരു ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായതിനാലും പരസ്യങ്ങളുടെ സ്ട്രീമിംഗ് സമയത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്തതിനാലും ഒരു ക്ലെയിമും നല്‍കാന്‍ അതിന് ബാധ്യതയില്ലെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം, അവബോധം പ്രചരിപ്പിക്കുന്നതിനായി ചില പൊതു സേവന പ്രഖ്യാപനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് പിവിആര്‍ സിനിമാസും ഐഎന്‍എക്‌സും വാദിച്ചു. എന്നിരുന്നാലും, സിനിമ ആരംഭിക്കുന്നതിന് 10 മിനിറ്റിനുള്ളിലും, സിനിമാ പാക്കേജിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതിന് മുമ്പുള്ള ഇടവേളയിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്ന് കോടതി പറഞ്ഞു.

Content Highlights :The advertisement was shown before the movie in the theater and the young man filed a complaint

dot image
To advertise here,contact us
dot image