
ബന്ധങ്ങളിലുള്ള പ്രശ്‌നങ്ങള്‍ ,തെറ്റിദ്ധാരണകള്‍, അരക്ഷിതാവസ്ഥ എന്നിവയൊക്കെ കാരണമാണ് ആളുകളില്‍ നെഗറ്റീവ് ചിന്ത ഉണ്ടാകുന്നത്. ഫലപ്രദമായ ആശയ വിനിമയത്തിനും വൈകാരികമായ അടുപ്പത്തിനും ഈ ചിന്തകള്‍ തടസങ്ങള്‍ സൃഷ്ടിക്കുകയും വിശ്വാസത്തേയും ബന്ധത്തേയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും.ചില ശീലങ്ങളും രീതികളും കൊണ്ട് മാനസികവും വൈകാരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. പോസിറ്റീവായ മാനസികാവസ്ഥയിലൂടെ പോസിറ്റീവ് ചിന്തകള്‍ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്.
നമുക്ക് ലഭിച്ചിരിക്കുന്ന എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും നന്ദിയുള്ളവരായിരിക്കാന്‍ ശീലിക്കുക. അത്തരം കൃതജ്ഞതാ ചിന്തകള്‍ നെഗറ്റിവിറ്റിയില്‍ നിന്ന് പോസിറ്റീവിറ്റിയിലേക്ക് മനസിനെ കൊണ്ടുപോകും. സ്വന്തം ജീവിതത്തിലെ നല്ല വശങ്ങള്‍ അംഗീകരിക്കുന്നതിലൂടെ നിങ്ങളുടെ കാഴ്ചപ്പാട് പുനക്രമീകരിക്കാനും കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ളവരായിത്തീരാനും കഴിയും.
നെഗറ്റീവ് ചിന്തകള്‍ മനസിലേക്ക് കടന്നുവരുമ്പോള്‍ത്തന്നെ അതിനെ നമുക്ക് വെല്ലുവിളിക്കാന്‍ കഴിയും. അങ്ങനെ ഒരു ചിന്ത വന്നതുകൊണ്ട് എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് സ്വയം ചോദിക്കുക. ആ ചിന്തകള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് സ്വയം ചോദിക്കുക. ഈ ചോദ്യംചെയ്യല്‍ ഒരു വ്യായാമമാക്കി എടുക്കുക. ഇത് നെഗറ്റീവ് ചിന്തകളുടെ സ്വാധീനം കുറയ്ക്കാന്‍ സഹായിക്കും.
നമ്മെ പിന്തുണയ്ക്കുന്ന, പോസിറ്റീവായ ആളുകളെ കൂടെക്കൂട്ടുക, അവരുമായി സമയം ചെലവഴിക്കുക. അത്തരത്തില്‍ ഒരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നത് നെഗറ്റീവ് ചിന്തകളെ തടയുകയും ശുഭാപ്തിവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചിന്തകളുമൊത്ത് പോകുന്നതിനായുള്ള ഗ്രൂപ്പുകളില്‍ ചേരുകയോ അത്തരം ക്ലബ്ബുകളിലും മറ്റും അംഗമാവുകയും ചെയ്യുക. അങ്ങനെയുള്ള കുറച്ച് ആളുകള്‍ ചുറ്റുമുള്ളത് വൈകാരിക പിന്തുണയും പ്രോത്സാഹനവും നല്‍കും.
എല്ലാ ദിവസവും ധ്യാനം പരിശീലിക്കുന്നത് നെഗറ്റീവ് ചിന്തകളില്‍ മുഴുകുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത് അല്‍പ്പനേരത്തേക്കെങ്കിലും മനസിനെ ശാന്തമാക്കാനും സ്വയം അവബോധം വര്‍ദ്ധിപ്പിക്കാനും വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഈ പരിശീലനം സമാധാനം വളര്‍ത്താനും സമ്മര്‍ദ്ദത്തിനും നിഷേധാത്മകതയ്ക്കും എതിരെ ചിന്തിക്കാനും സഹായിക്കും.
വേഗത്തില്‍ നടക്കുക, യോഗ ശീലിക്കുക, നൃത്തം പരിശീലനം ചെയ്യുക തുടങ്ങിയ പതിവ് വ്യായാമങ്ങളില്‍ പങ്കെടുക്കുന്നത് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ നല്‍കുന്നു. വ്യായാമം സ്വാഭാവികമായും മാനസികാവസ്ഥ കൂടി ഉയര്‍ത്തും. ഇത് സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ദൈനം ദിന ജീവിതത്തില്‍ വ്യായാമം ഉള്‍പ്പെടുത്തുന്നത് നെഗറ്റീവ് ചിന്തകളോടുള്ള പ്രതിരോധം മെച്ചപ്പെടുത്താന്‍ ഉപകരിക്കും. പോസിറ്റീവ് മനോഭാവം മെച്ചപ്പെടുന്നത് നിങ്ങളുടെ ആത്മാഭിമാനവും വര്‍ധിപ്പിക്കും
Content Highlights :There are ways to increase positive thinking through a positive mindset.