ബന്ധങ്ങളെ അസ്വസ്ഥമാക്കുന്ന 'കാമിലിയനിംഗ്' എന്താണ്?

ഒരു വ്യക്തി തന്റെ പങ്കാളിക്ക് വേണ്ടി സ്വന്തം വ്യക്തിത്വവും പെരുമാറ്റവും ജീവിതശൈലിയും ഒക്കെ മാറ്റിയാല്‍ എന്ത് സംഭവിക്കും?

dot image

പുതിയ കാലഘട്ടത്തില്‍ ബന്ധങ്ങളെ പലപല പേരിട്ടാണ് വിളിക്കുന്നത്. അതില്‍ ഏറ്റവും പുതിയ പേരാണ് 'കാമിലിയനിംഗ്'. Gen Z ആണ് ഇത്തരത്തിലൊരു പേര് കൊണ്ടുവന്നത്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് സ്വന്തം വ്യക്തിത്വം താല്‍പര്യങ്ങള്‍, പെരുമാറ്റങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതാണ് ഈ ട്രെന്‍ഡ്.

ഇക്കാലത്ത് പലരും ഹൃദയം തുറന്ന് പെരുമാറുകയും സ്വന്തം വ്യക്തിത്വം പണയം വയ്ക്കാതെ ജീവിക്കുകയും ചെയ്യുന്നവരായതുകൊണ്ട് ഇത്തരത്തിലൊരു വാക്ക് ആശ്ചര്യകരമായിട്ട് പലര്‍ക്കും തോന്നാം. ചില ആളുകള്‍ പങ്കാളിക്ക് വേണ്ടി സ്വയം മാറുന്നതിനെ മോശമായി കാണുകയും എന്നാല്‍ ഒരു വിഭാഗം ആളുകള്‍ അതിനെ നല്ല കാര്യമായി കാണുകയും ചെയ്യുന്നുണ്ട്.

ഇത്തരം മാറ്റങ്ങള്‍ ആദ്യം സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും പ്രകടനമായി തോന്നാമെങ്കിലും, പിന്നീട് പലപ്പോഴും വൈകാരികമായ പല പ്രശ്‌നങ്ങളിലേക്കും സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. ദീര്‍ഘകാലമായി ഇത്തരത്തില്‍ പെരുമാറുന്നയാള്‍ക്ക് പങ്കാളികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ പ്രശ്‌നം സ്വയം മാത്രമല്ല ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റേ വ്യക്തിക്കും ദ്രോഹമാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഒരു ബന്ധത്തില്‍ ഒരാള്‍ പങ്കാളിക്ക് വേണ്ടി സ്വയം മാറി ജീവിക്കുന്നത് എന്നറിയാമോ?


ഒന്ന് അവര്‍ക്ക് പങ്കാളിയോടൊത്ത് കൂടുതല്‍കാലം ജീവിക്കുവാനുള്ള ആഗ്രഹം കൊണ്ടാകാം. മറ്റൊന്ന് അവരുടെ സാമ്പത്തികമായും വൈകാരികമായും ഉളള അരക്ഷിതാവസ്ഥകൊണ്ടായിരിക്കാം. അവരുടെ ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥ അവരെ പങ്കാളിയുടെ താല്‍പര്യങ്ങള്‍ക്കായി വഴിമാറാന്‍ പ്രേരിപ്പിക്കുന്നു. ഇനി വേറൊരു കൂട്ടര്‍ പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളോ ഏറ്റുമുട്ടലോ ഒഴിവാക്കാന്‍ ആഗ്രഹിക്കുകയും കാര്യങ്ങള്‍ സുഗമമായി നടക്കുന്നതിന് അവര്‍ സാധ്യമായതെല്ലാം ചെയ്യുകയും ചെയ്യുന്നു. എന്ത് തന്നെയായാലും ഇത് ബന്ധങ്ങളെ അസ്വസ്ഥമാക്കുന്ന പ്രവണത തന്നെയാണ് .

Content Highlights : What is 'chameleoning' that upsets relationships?,Do you know why in a relationship a person changes himself for his partner?

dot image
To advertise here,contact us
dot image