
ഏറെ അപകടകാരിയായ കടൽ ജീവിയാണ് സ്രാവ്. സ്രാവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭക്ഷണമാണെന്ന് കരുതി ക്യാമറ വിഴുങ്ങിയ സ്രാവിൻ്റെ വായയുടെ ഉൾഭാഗമാണ് വീഡിയോയിൽ കാണാനാകുന്നത്.
ബഹാമാസിലെ ഫ്രീപോർട്ട് തീരത്ത് സ്രാവുകൾക്ക് ഒരു കൂട്ടം മുങ്ങൽ വിദഗ്ധർ ഭക്ഷണം നൽകുന്നതിനിടയിലാണ് സംഭവം. വളരെ അപ്രതീക്ഷിതമായാണ് ഒരു സ്രാവ് മുങ്ങൽ വിദഗ്ധൻ്റെ ക്യാമറ ഭക്ഷണമാണെന്ന് കരുതി വിഴുങ്ങിയത്. ഫെബ്രുവരി ഒൻപതാം തീയതിയായിരുന്നു സംഭവം.
Shark eats camera, films own mouth, spits it back out pic.twitter.com/8uUFNMJ3jv
— Nature is Amazing ☘️ (@AMAZlNGNATURE) February 24, 2025
ഭക്ഷണമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷ നേരം കൊണ്ട് തന്നെ സ്രാവ് ക്യാമറ പുറത്തേക്ക് തുപ്പുകയും ചെയ്തു. എന്നാൽ ക്യാമറ സ്രാവിൻ്റെ വായക്കുള്ളിൽ ചെന്ന സമയത്ത് റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോയിൽ സ്രാവിൻ്റെ വായയുടെ ഉൾഭാഗമാണ് ഉള്ളത്. കൂർത്ത മൂർച്ചയുള്ള സ്രാവിൻ്റെ പല്ലുകളും ശക്തമായ താടിയെല്ലുകളുടെ ഘടനയും വ്യക്തമായി വീഡിയോയിൽ കാണാനാകും.
അമേസിങ് നേച്ചർ എന്ന പേരിൽ എക്സിലെ ഒരു അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിക്കുന്നത്. വളരെ ചുരുങ്ങി സമയം കൊണ്ട് വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.
Content Highlights: Terrifying video gives inside look at what it would be like to be eaten by a shark