'ഉണ്ണ്യമ്മേ, എന്താ ഇത്, ഇത്രേം ഗ്രൗണ്ട് ഫ്ലോറോ?' ഇതൊക്കെ സിംപിൾ എന്ന് യുവാവ്, തലചുറ്റി നെറ്റിസൺസ്

വീഡിയോ കാണുന്ന ആളുകൾ ആരായാലും ഒന്ന് അമ്പരക്കും എന്നതാണ് രസകരം

dot image

ഒരു കെട്ടിടത്തിന് ഒരു ഗ്രൗണ്ട് ഫ്ലോർ അല്ലെ ഉണ്ടാകൂ? അതെ എന്നാകും നിങ്ങളുടെ എല്ലാവരുടെയും ഉത്തരം. എന്നാൽ അങ്ങനെയല്ലെങ്കിലോ? ഒരു ഗ്രൗണ്ട് ഫ്ലോറിന് താഴെയും മുകളിലുമൊക്കെ മറ്റൊരു ഗ്രൗണ്ട് ഫ്ലോർ ഉണ്ടെങ്കിലോ? കൺഫ്യുഷനായോ? എന്താണ് സംഗതിയെന്ന് പറഞ്ഞുതരാം.

ചൈനയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ജാക്സൺ ലൂ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ചൈനയിലെ ചോങ്കിങ് എന്ന നഗരത്തിലെ കെട്ടിടനിർണമാനം വളരെ രസകരമാണ്. പർവ്വതപ്രദേശമായതിനാൽ അടിയിലേക്ക് ഒരുപാട് നിലകൾ ഉള്ളപോലെയാണ് ഇവിടുത്തെ കെട്ടിടങ്ങളുടെ നിർമാണം. അതിനാൽ തന്നെ യഥാർത്ഥ ഗ്രൗണ്ട് ഫ്ലോർ കണ്ടുപിടിക്കുക എന്നത് ശ്രമകരമാണ്.

വീഡിയോ കാണുന്ന ആളുകൾ ആരായാലും ഒന്ന് അമ്പരക്കും എന്നതാണ് രസകരം. ആദ്യം ഒരു കടയ്ക്കുള്ളിലൂടെ കയറി, സമീപമുള്ള പടിക്കെട്ടിറങ്ങി ഇരുവരും നടക്കുകയാണ്. ഏതെങ്കിലും ബേസ്‌മെന്റിലേക്കാകും ഇവർ എത്തിച്ചേരുക എന്നാണ് നമുക്ക് തോന്നുകയെങ്കിലും അങ്ങനെയല്ല ! അവർ എത്തുക റോഡുകളും വാഹനങ്ങളും വലിയ കെട്ടിടങ്ങളുമുള്ള ഒരു സ്ഥലത്താകും ! ഇത്തരത്തിൽ ഓരോ പ്രാവശ്യവും അവർ പടിക്കെട്ടുകളിറങ്ങി പോകുമെങ്കിലും അപ്പോഴെല്ലാം നഗരത്തിലേക്ക് തന്നെയാണ് എത്തുക.

ഇങ്ങനെ ഓരോ സ്ഥലത്തെത്തുമ്പോഴും ഇതാണ് ഗ്രൗണ്ട് ഫ്ലോർ എന്ന് ഇവർ വിചാരിക്കുന്നുണ്ട്. എന്നാൽ അതല്ല! ഇങ്ങനെ അനേകം പടികൾ ഇയാൾ കയറിയിറങ്ങുകയാണ്. ഒടുവിൽ യഥാർത്ഥത്തിൽ കെട്ടിടത്തിന്റെ 12ആം നിലയിലാണ് ഗ്രൗണ്ട് ഫ്ലോർ എന്നും ജാക്സൺ ലൂ പറയുന്നുണ്ട്. അതായത് 18 നില കെട്ടിടത്തിന്റെ 12ആം നില !

ഈ വീഡിയോ കണ്ട് നെറ്റിസൺസും ആകെ തലപുകഞ്ഞ് ഇരിക്കുകയാണ്. തങ്ങൾക്ക് തലകറങ്ങുന്നുവെന്ന് ചില നെറ്റിസൺസ് തമാശയായി പറയുന്നുണ്ട്. ചിലരാകട്ടെ സ്ക്വിഡ് ഗെയിം പോലൊരു ത്രില്ലർ സിനിമ കണ്ട ഫീലാണെന്ന് പറയുന്നു. എന്തായാലും വീഡിയോ ആകെ ഹിറ്റായിരിക്കുകയാണ്.

Content Highlights: China city has buildings with multiple ground floors

dot image
To advertise here,contact us
dot image