ആരാണീ സുന്ദരി? കശ്മീരി വധുവാകാൻ ഷിക്കാഗോയിൽ നിന്നെത്തിയ ഡോക്ടർ

ഷിക്കാഗോയിൽ നിന്നെത്തിയ ഡോ. പെയ്ജ് റെയ്‌ലി എന്ന വനിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

dot image

കല്യാണങ്ങളും ട്രെൻഡിം​​ഗ് ആകുന്ന കാലമാണിത്. ഷിക്കാഗോയിൽ നിന്നെത്തിയ ഡോ. പെയ്ജ് റെയ്‌ലി എന്ന വനിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. കാശ്മീരി വധുവിന്റെ ലുക്കിലാണ് യുവതി ഒരുങ്ങിയിരിക്കുന്നത്. ഫോട്ടോയ്ക്കൊപ്പം വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംങ് ആണ്.

മഞ്ഞ നിറത്തിലുള്ള ലെഹങ്കയാണ് വധുവിന്റെ വേഷം. ഒപ്പം ആഭരണങ്ങളും ഒട്ടും പിന്നിലല്ല. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ പരമ്പരാഗത കശ്മീരി ആഭരണങ്ങളും സ്റ്റൈൽ ചെയ്തിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം, ചോക്കറും ജുംകയും ഒരു നീളത്തിലുള്ള മരതക മാലയുമാണ് ധരിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് സ്ത്രീകൾ വിവാഹിതരായ ദിവസം മുതൽ ധരിക്കുന്ന ഒരു പരമ്പരാഗത ആഭരണമായ കശ്മീരി ഡെജ്ഹൂറും ചെവിയിൽ അണിഞ്ഞിട്ടുണ്ട്. പെയ്ജിനെ ഒരുക്കിയ ശേഷം മേക്കപ്പ് ആർട്ടിസ്റ്റ് ലുക്ക് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നതും പുഞ്ചിരിച്ചു കൊണ്ട്, തനിക്ക് അത് വളരെ ഇഷ്ടമായെന്നും അവർ പറയുന്നതും വിഡിയോയിലുണ്ട്. കശ്മീരി വധുവായി അണിഞ്ഞൊരുങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാൻ സാധിച്ചത് ഭാഗ്യമാണെന്നും പെയ്ജ് റെയ്‌ലി പറഞ്ഞു.

ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗമാണ് പൈജി റെയ്‌ലിയെ കശ്മീരി വധുവിനെ പോലെ അണിയിച്ചൊരുക്കിയത്. ‘വധുവായി ഒരുങ്ങിയിരിക്കുന്നത് പെയ്ജ് റെയ്‌ലി എന്ന വിദേശ വനിതയാണ്. ഇന്ത്യയിൽ തന്റെ മെഹന്തി ചടങ്ങിനൊരുങ്ങിയതാണ് പെയ്ജ് റെയ്‌ലി.’– എന്ന കുറിപ്പോടെയാണ് സബിഹ ബീഗം വിഡിയോ പങ്കുവച്ചിരിക്കുന്നത്..

യുവതിയുടെ മുടിയെ കുറിച്ചും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഫ്രോസൺ എന്ന പ്രസ്തമായ ഹോളിവുഡ് സിനിമയിലെ ഐസ് രാജകുമാരിയെപ്പോലെയാണ് അവരെന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്. ഒരു വിദേശിയെ പരമ്പരാഗത ഇന്ത്യൻ വധുവിനെ അണിയിച്ചൊരുക്കിയതിൽ പലരും മേക്കപ്പ് ആർട്ടിസ്റ്റിന്റെ കഴിവിനെ പ്രകീർത്തിക്കുകയും ചെയ്തു.

Content Highlights : Dr. came from Chicago. A woman named Paige Reilly is now going viral on social media.

dot image
To advertise here,contact us
dot image