
ജോലി ആവശ്യങ്ങൾക്കും മറ്റുമായി അന്യനാട്ടിൽ പോകുന്നവർ ചിലപ്പോൾ ആ നാട്ടിലുള്ള വാടക വീടുകളേയോ, ഹോസ്റ്റൽ സംവിധാനത്തേയോ ഒക്കെ ആശ്രയിക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ നമുക്ക് കിട്ടുന്ന പണം ലാഭിക്കുന്നതിന് വേണ്ടി നമ്മൾ പോകുന്ന ഓഫീസിലും, ജിമ്മിലും ഒക്കെ താമാസിച്ചാലോ? ചുരുക്കം പറഞ്ഞാൽ വാടക കൊടുക്കാതെ പണം ലാഭിച്ച് താമസിക്കുക. അപ്പോൾ അതെങ്ങനെ പ്രാവർത്തികമാകും? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരാളുണ്ട്. ഡെസ്റ്റിനി എന്ന യുവതി ടിക് ടോക്കിൽ പങ്ക് വെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. താൻ താമസിക്കുന്ന വീടിനും മറ്റുമായി 2000 ഡോളർ ചെലവാണ്, ഈ തുക നല്‍കി താൻ മടുത്തുവെന്നും അത്കൊണ്ട് ആ ചെലവുകൾ കുറയ്ക്കുന്നതിന് കണ്ടെത്തിയ മാർഗമെന്നുമാണ് ഈ താമസ രീതിയെ യുവതി വിശേഷിപ്പിക്കുന്നത്.
ഒരു റിക്ലൈനർ, ഒരു ഫ്ലോർ ലാമ്പ്, ഒരു വാഷ് ബേസിൻ, ഒരു മിനി ഫ്രിഡ്ജ് തുടങ്ങിയവ യുവതി തന്റെ വീട്ടിലുള്ളതായി പരിജയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. യുവതി ഉറങ്ങുന്ന സ്ഥലവും വീഡിയോയിൽ കാണിക്കുന്നുണ്ട്.
തന്റെ ജീവിതസാഹചര്യത്തെ കുറിച്ച് തൊഴിലുടമയോട് സംസാരിച്ചിരുന്നുവെന്നും, തന്നെ അവർ ഓഫീസിൽ നിന്ന് പുറത്താക്കുകയോ, ഈ ഓഫീസിൽ നിന്ന് മാറണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും യുവതി വീഡിയോയിൽ പറയുന്നു. ഇതിന് മുൻപും ഈ യുവതി വീടിന് പകരം തന്റെ കാർ താമസയോഗ്യമാക്കി മാറ്റിയിരുന്നു. പക്ഷേ പിന്നീട് കാർ കേടായതിനാൽ ആ താമസ രീതി അധികം നീണ്ടുനിന്നില്ല. ഒരുപാട് രാത്രികളിൽ തന്റെ സുന്ദരമായ ഭവനം തന്റെ കാർ തന്നെയായിരുന്നു എന്ന് യുവതി പറയുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് ഡിസ്റ്റിനിയുടെ വീഡിയോ കണ്ടത്. പെൺകുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് പ്രതികരണങ്ങള്‍.
Content Highlights : This is enough for me to stay; The young woman has made her office and gym her ho