പ്രണയ സമ്മാനമായി ഭാര്യയ്ക്ക് നൽകിയത് പോർഷെ; നിരസിച്ചതോടെ കുപ്പത്തൊട്ടിയിൽ തള്ളി യുവാവ്

ഒരു വലിയ കുപ്പ തൊട്ടിയില്‍ കിടക്കുന്ന ചുവന്ന റിബ്ബണ്‍ കെട്ടിയ പോര്‍ഷേ കാറിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

dot image

ഒരു വലിയ കുപ്പ തൊട്ടിയില്‍ കിടക്കുന്ന പോർഷെ കാറിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള യുവാവിന്റെ പ്രണയ സമ്മാനമായിരുന്നു ചുവന്ന റിബ്ബണ്‍ കൊണ്ടി കെട്ടിയ ആ പോര്‍ഷെ കാര്‍. ഒരു കോടിയലധികം വില വരുന്ന ആഡംബര വാഹനമായ പോര്‍ഷെ മക്കാന്‍ ആണ് യുവാവ് ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍ ഭാര്യ ആ സമ്മാനം നിരസിക്കുകയായിരുന്നു. അതോടെ യുവാവ് വാഹനം കുപ്പയില്‍ തള്ളിയാണ് ദേഷ്യം പ്രകടിപ്പിച്ചത്. മോസ്‌കോയിലാണ് സംഭവം.

ദമ്പതികള്‍ക്കിടയിലുണ്ടായിരുന്ന പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് യുവാവ് ഭാര്യയ്ക്ക് ഇത്ര വിലയേറിയ പോര്‍ഷെ കാര്‍ സമ്മാനമായി നല്‍കിയതെന്നും സമ്മാനം അപമാനമായി തോന്നിയതോടെയാണ് ഭാര്യ നിരസിച്ചതെന്നുമാണ് റിപ്പോർട്ട്. പിന്നാലെയാണ് യുവാവ് കാര്‍ കുപ്പയില്‍ തള്ളിയത്.

ഏകദേശം 12 ദിവസത്തോളം കുപ്പയില്‍ കാര്‍ കിടന്നുവെന്നാണ് വിവരം. കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ കാര്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായിട്ടെത്തിയത്. വിമര്‍ശനങ്ങളായും സഹതാപത്തോടെയുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയെത്തിയത്.

Content Highlights: Russian Man Discards porsche macan in dumpster wife rejects ivalentines day gift

dot image
To advertise here,contact us
dot image