'ഭര്‍ത്താവ് മരിച്ചു, വ്യാജഗർഭം...'; പിഴകളില്‍ നിന്ന് രക്ഷപ്പെടാന്‍ 'മാര്‍ഗങ്ങള്‍' പങ്കുവെച്ച് യുവതി, വിമർശനം

ഗർഭിണിയാണെന്ന് നടിച്ച് ദുഃഖിതയായ നേത്ര സമ്പർക്കം, സ്പീഡിംഗ് ടിക്കറ്റിൽ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങുകൾ പങ്കുവെച്ച് യുഎസ് സ്ത്രീ

dot image

വാഹനമോടിക്കുമ്പോൾ നിരവധി ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും നിയമങ്ങൾ ലംഘിച്ചാൽ പിഴ അടക്കേണ്ടി വരും. ട്രാഫിക് നിയമങ്ങളിലെ പിഴകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി യുഎസിലെ ഒരു ഇൻഫ്ലൂവൻസർ പങ്കുവെക്കുന്ന വഴികളാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്. ഐവി ബ്ലും എന്ന യുവതിയാണ് താന്‍റെ 'മാർഗങ്ങള്‍' വീഡിയോയിലൂടെ പങ്കുവെച്ചത്. യുവതിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

വാഹനമോടിക്കുന്നതിനിടയിൽ പൊലീസ് പിടികൂടിയാൽ എങ്ങിനെ രക്ഷപ്പെടാം എന്ന് കാണിക്കുന്ന ചില വിദ്യകളെ കുറിച്ചാണ് യുവതി വീഡിയോയില്‍ പറയുന്നത്. ​ഗർഭിണിയായി അഭിനയിച്ചും വളരെ വിഷമത്തോടെ ഭർത്താവ് മരിച്ചെന്നും പറഞ്ഞാണ് പിഴകളില്‍ നിന്ന് രക്ഷപ്പെടാറുള്ളതെന്ന് യുവതി പറയുന്നു. തന്റെ പ്ലാന്‍ എല്ലായ്പ്പോഴും വിജയിക്കാറുണ്ടെന്നും പിഴ അടക്കാതെ പൊലീസിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

എപ്പോഴും കാറിനുള്ളിൽ വ്യാജ ചിതാഭസ്മം സൂക്ഷിക്കാറുണ്ടെന്ന് ഇവർ പറയുന്നു. പിടിക്കപ്പെട്ടാൽ ഭർത്താവ് അടുത്തിടെ മരിച്ചുവെന്ന് പറഞ്ഞ് പൊലീസുകാരനെ ഇതിലൂടെ കബളിപ്പിക്കാന്‍ സാധിക്കും. യാത്ര ചെയ്യുമ്പോൾ എപ്പോഴും ​ഗർഭിണിയാണെന്ന് തോന്നിപ്പിക്കാൻ വ്യാജ വയർ ധരിക്കാറുണ്ടായിരുന്നു. തന്റെ കുടുംബത്തിൽ പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് പൊലീസിനോട് പറയാൻ വേണ്ടി കാറിൽ വിവിധ നിയമപാലക സ്റ്റിക്കറുകൾ പതിക്കുന്നുണ്ടെന്നും ബ്ലൂം വീഡിയോയിൽ പറഞ്ഞു.

ഇനി ഈ രീതികൾ ഒന്നും ഫലം കണ്ടില്ലെങ്കിൽ ഒരുകുപ്പി വെള്ളം താഴെ ഒഴിച്ച് പ്രസവവേദനയെന്ന് അഭിനയിക്കുമെന്നും വേ​ഗത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഓഫീസറോട് അപേക്ഷിക്കുമെന്നും ബ്ളൂം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ഈ മാർഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് യുവതിയുടെ അവകാശവാദം. ഇത്തരം രീതികൾ പ്രയോ​ഗിക്കുന്നതിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്നും യുവതി വ്യക്തമാക്കി. യുവതി പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി പേരാണ് കമൻ്റുകളുമായി എത്തിയത്. നിയലംഘനങ്ങള്‍ക്ക് പണം നൽകാതിരിക്കാനുള്ള ഏറ്റവും നല്ല മാർ​ഗം നിയമം ലഘിക്കാതിരിക്കുന്നതാണെന്ന് ഒരാൾ കുറിച്ചു. ഇതിനോടകം 6.6 ദശലക്ഷത്തിലധികം ആളുകളാണ് യുവതിയുടെ വീഡിയോകൾ കണ്ടത്. വീഡിയോക്ക് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. സ്ഥിരമായി പ്രാങ്ക് വീഡിയോകള്‍ ചെയ്യുന്നയാളാണ് ഐവി ബ്ലൂം. നിരവധി കാഴ്ച്ചക്കാരാണ് ഇവർക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.

Content Highlights: Faking Pregnancy To Saddened Eye Contact, US Woman Shares Tips To Get Out Of Speeding Ticket

dot image
To advertise here,contact us
dot image