
ജീവിതത്തില്‍ വിജയിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതിനായി നമ്മള്‍ സ്വയം തയ്യാറാകേണ്ടതുണ്ട്. ചില ശീലങ്ങളിലൂടെയും നല്ല മാനസികാവസ്ഥയിലൂടെയും നല്ല ആശയ വിനിമയ കഴിവുകളിലൂടെയും ഒക്കെ വിജയം സാധ്യമാകും. എപ്പോഴും കഠിനാധ്വാനം ചെയ്യണം എന്നല്ല. അതിന് ചില കഴിവുകള്‍ ആവശ്യമാണ് . അവ എങ്ങനെ ആര്‍ജ്ജിച്ചെടുക്കാമെന്ന് നോക്കാം.
ജീവിതത്തില്‍ വിജയിക്കാന്‍ ആദ്യം വേണ്ടത് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക എന്നതാണ്. വലിയ ലക്ഷ്യങ്ങളാണെങ്കില്‍ അവയെ ചെറിയ ചെറിയ ഘട്ടങ്ങളായി വിഭജിച്ച ശേഷം ഘട്ടംഘട്ടമായി അതിലേക്ക് എത്തിച്ചേരാന്‍ ശ്രമിക്കാം. വ്യക്തമായ ലക്ഷ്യമില്ലാത്ത ഒരാളും ഇന്നുവരെ ജീവിതത്തില്‍ വിജയിച്ചിട്ടില്ല.
മനസ് എപ്പോഴും പോസിറ്റീവായിരിക്കുക. ഒരു ദിവസം തുടങ്ങുന്നതിന് മുന്‍പ് അന്നത്തെ ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് മനസില്‍ ഒരു ദൃശ്യവത്കരണം നടത്തുന്നത് വളരം ഗുണകരമാണ്. ഇത് ഒരു ശീലമാക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് ദിവസം മുഴുവന്‍ ശരിയായ മാനസികാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും.
ഒരു വ്യക്തി എന്ന നിലയില്‍ പഠിക്കാനും വളരാനും തുറന്ന മനസുള്ളവരായിരിക്കണം. എപ്പോഴും അറിവുകള്‍ സമ്പാദിക്കാന്‍ ശ്രമിക്കുക. പുസ്തകങ്ങള്‍ വായിക്കുക, ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുക. വായിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. ഇത് നിങ്ങളുടെ തലച്ചോറിനെ ഉന്മേഷത്തോടെ നിലനിര്‍ത്തും.
ചുറ്റുപാടുമുളള കാര്യങ്ങളെക്കുറിച്ച്… സംഭവങ്ങളെക്കുറിച്ച് ഒക്കെ ശ്രദ്ധയുണ്ടാവണം. കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമേ ധ്യാനവും യോഗയും പരിശീലിക്കുക. ഇത് ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
പ്രശ്‌നപരിഹാരത്തിനുളള കഴിവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ഓരോ വിജയത്തിനും മുന്നോട്ടുളള ചവിട്ടുപടിയാണ്. ചെസ്സ്, പസിലുകള്‍ പോലെയുള്ള തലച്ചോറിനെ പരിശീലിപ്പിക്കുന്ന ഗെയിമുകള്‍ പതിവായി ശീലിക്കുക. അത് നിങ്ങളുടെ തലച്ചോറിനെ ഉന്മേഷത്തോടെ നിലനിര്‍ത്തും.
ഓരോ ദിവസവും മുന്നോട്ട് പോകാനായി ഒരു ദൈനംദിന ഷെഡ്യൂളും നല്ല ശീലങ്ങളും പാലിക്കുന്നത് ശീലിക്കുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ ലഷ്യങ്ങള്‍ പതിവായി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സഹായിക്കും. പ്രത്യേകം ഓര്‍മിക്കുക, ശീലങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത്.
വ്യായാമം ശാരീരിക ഫലങ്ങള്‍ മാത്രമല്ല ഒരാളുടെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെയും മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാനും ശീലിക്കേണ്ടതുണ്ട്.
സമാന ചിന്താഗതിക്കാരായ ആളുകളുമായും ജീവിതത്തില്‍ വിജയിച്ചവരുമായുള്ള ആളുകളുമായി ഇടപെടുക. നിഷേധാത്മകവും വിഷലിപ്തവുമായുള്ള ചുറ്റുപാടുകളെ ഒഴിവാക്കുക. എപ്പോഴും പോസിറ്റീവായിരിക്കുക.
സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കുന്നത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. സമ്മര്‍ദ്ദത്തിലിരിക്കുമ്പോള്‍ എങ്ങനെ മനസിനെ ശാന്തമാക്കാം എന്ന് പരിശീലിക്കുകയാണിവിടെ ചെയ്യുന്നത്. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ആഴത്തിലുളള ശ്വസന വ്യായാമമോ ജേണലിംഗോ പരിശീലിക്കാവുന്നതാണ്.
Content Highlights :There are certain things you need to train your brain to achieve success