സയനൈഡിന്റെ രുചിയറിഞ്ഞ മലയാളി; ആത്മഹത്യ കുറിപ്പില്‍ എഴുതിയത് ഇങ്ങനെ

എന്തായിരിക്കും സയനൈഡിന്റെ രുചി? ആ രുചി അറിഞ്ഞ ഒരു മലയാളിയുണ്ട്.

dot image

യനൈഡ് എന്ന മാരക വിഷത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ രുചി എന്താണെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ സയനൈഡിന്റെ രുചി ലോകത്തെ അറിയിച്ച ഒരു മലയാളിയുണ്ട്. പ്രസാദ് എന്ന സ്വര്‍ണ പണിക്കാരന്‍. 2006ല്‍ എറണാകുളം സ്വദേശിയായ കണ്ണന്‍ എന്ന് വിളിക്കുന്ന 32 വയസുകാരന്‍ പ്രസാദ് പാലക്കാടുള്ള ഒരു ഹോട്ടലില്‍ വച്ച് സയനൈഡ് കഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നു.

രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശികളായ രണ്ട് പേരുമായി നടത്തിയ സ്വര്‍ണ ഇടപാടും അതില്‍നിന്നുണ്ടായ കടബാധ്യതയുമാണ് പ്രസാദിനെ ആത്മഹത്യയിലേക്ക് നയിച്ചത്. സ്വര്‍ണ പണിക്കാരനായതിനാല്‍ പ്രസാദിന് സയനൈഡ് വാങ്ങാന്‍ ലൈസന്‍സ് ഉണ്ടായിരുന്നു.

അന്നേവരെ സയനൈഡിന്റെ രുചി എന്താണെന്ന് അറിയാത്ത ലോകത്തിന് അത് രുചിച്ച അനുഭവം എഴുതിവച്ചാണ് പ്രസാദ് മരിക്കുന്നത്.

പ്രസാദിന്റെ ആത്മഹത്യ കുറിപ്പിലെ വരികള്‍ ഇങ്ങനെയായിരുന്നു. ' ഡോക്ടര്‍മാരേ, ഞാന്‍ പൊട്ടാസ്യം സയനൈഡിന്റെ രുചി അറിഞ്ഞു. ഭയങ്കര പുകച്ചിലാണ് ആദ്യം. പതുക്കെ വളരെ പതുക്കെ നാവെല്ലാം എരിഞ്ഞുപോകും, നല്ല കടുപ്പമാണ്, ഭയങ്കര ചവര്‍പ്പാണ്'. മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയപ്പോള്‍ അത് ലയിച്ചു ചേരാത്തതിനാല്‍ പേനകൊണ്ട് ഇളക്കാന്‍ നോക്കിയിരുന്നു പ്രസാദ്. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആ പേന അബദ്ധത്തില്‍ നാവില്‍ മുട്ടിച്ചതായും കുറിപ്പിലുണ്ടായിരുന്നു. മരിക്കാന്‍ പോവുകയാണെന്ന് മനസിലാക്കി പെട്ടെന്ന് ഇക്കാര്യം എഴുതിവയ്ക്കുകയായിരുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് ഡോ. പിബി ഗുജറാളായിരുന്നു പ്രസാദിന്റെ മൃതദേഹ പരിശോധന നടത്തിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിക്കാതെ പേനത്തുമ്പില്‍ നിന്നും വിഷം ഉള്ളില്‍ ചെന്നതിനാല്‍ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ ശരീരത്തിനകത്ത് പ്രവേശിച്ചിരുന്നുള്ളൂ. രുചി അറിയാന്‍ അത് മതിയായിരുന്നു. അതുകൊണ്ടാണ് അത് എഴുതാന്‍ കഴിഞ്ഞതും.

പ്രസാദിന്റെ മരണശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം ലോകശ്രദ്ധ നേടുന്നത്. 2021 ലെ ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ബെഞ്ചമിന്‍ ലെബറ്ററിന്റെ 'വെന്‍ വീ സീസ് റ്റു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് ' (When We Cease to Understand the World) എന്ന പുസ്തകത്തിലൂടെ. അതിവിശിഷ്ടമായ നോണ്‍ ഫിക്ഷന്‍ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ പുസ്തകം ശാസ്ത്രലോകത്തെ അട്ടിമറിച്ച ചില പ്രതിഭകളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. അതിലൊരാള്‍ പ്രസാദായിരുന്നു. വാര്‍ത്ത ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: What would cyanide taste like? There is a Malayali who knows that taste

dot image
To advertise here,contact us
dot image