
ജപ്പാനിൽ പങ്കാളിയെ ബാൽക്കണിയിൽ നഗ്നനായി പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പങ്കാളിയായ 54 വയസുള്ള സ്ത്രീയാണ് അറസ്റ്റിലായത്. സംഭവത്തിൽ ഭർത്താവ് ബാൽക്കണിയിൽ കൊടും തണുപ്പ് അടിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്. ആക്രമണം, മാരകമായ തടവ് എന്നി കുറ്റങ്ങൾ സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് നാഗസാക്കി പ്രിഫെക്ചറൽ പോലീസ് അറിയിച്ചു. കേസിനാസ്പദമായ സംഭവം 2022 ഫെബ്രുവരിയിലാണ്. അന്നേദിവസം രാത്രിയിൽ തന്റെ ഭർത്താവ് നഗ്നനായി ഇരിക്കുമ്പോൾ ബാൽക്കണിയിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും, അവിടെ തടവിലാക്കപ്പെടുകയും ചെയ്തു. സംഭവം നടന്ന പിറ്റേ ദിവസം ഉടനടി പൊലീസ് സ്ഥലത്തെത്തുകയും, പരിശോധനയിൽ മരിച്ച് കിടക്കുന്നത് കാണുകയും ചെയ്തു.
പങ്കാളി മരിച്ചത് ഹൈപ്പോതെർമിയ ബാധിച്ചെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പങ്കാളി ബാൽക്കണിയിൽ അകപ്പെട്ട അന്നേ ദിവസം രാത്രിയിൽ അവിടുത്തെ താപനില 3.7 ഡിഗ്രി സെൽഷ്യസായി താഴ്ന്നിരുന്നുവെന്ന് മാധ്യമങ്ങൾ പറയപ്പെടുന്നു. ഈ സംഭവം നടക്കുന്നതിന് മുൻപ് നേരത്തേയും ഈ സ്ത്രീ തന്റെ പങ്കാളിക്ക് നേരെ ആക്രമണം അഴിച്ച് വിട്ടിട്ടുണ്ട്. ഭർത്താവിന് നേരെ കത്തികൊണ്ട് ആക്രമണം നടത്തുകയും, അതിൽ അയാളുടെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏകദേശം രണ്ടാഴ്ച സമയം എടുത്ത ശേഷം ആയിരുന്നു പരിക്ക് മാറിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയത്ത് താൻ ഒന്നു ചെയ്തിട്ടില്ലെന്നും താൻ ഈ കുറ്റം നിഷേധിക്കുകയാണെന്നും പറഞ്ഞു. തനിക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്താൻ എന്തുകൊണ്ടാണ് ഇത്രയധികം സമയമെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
Content Highlights :Woman arrested after locking partner naked on balcony; husband dies