'ലൈക്കിന് വേണ്ടി എന്തും ചെയ്യും'; പാമ്പിനൊപ്പമുള്ള കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഒട്ടേറെപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്

dot image

ആക്രമണകാരിയായ പാമ്പിനൊപ്പം കളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി വിമര്‍ശനങ്ങളാണ് ഈ വീഡിയോയ്ക്ക് എതിരെ ഉയരുന്നത്. അപകടത്തെ കുറിച്ച് യാതൊരു ബോധ്യവുമില്ലാത്ത ഒരു കുട്ടിയെ കൊണ്ട് വൈറലാകാന്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് തീര്‍ത്തും മണ്ടത്തരമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

@vivek_choudhary_snake_saver എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഓണ്‍ലൈനില്‍ വലിയ പ്രതികരണങ്ങള്‍ക്ക് കാരണമായി. ചില ഉപയോക്താക്കള്‍ കുട്ടിയുടെ ധൈര്യത്തില്‍ അത്ഭുതപ്പെട്ടപ്പോള്‍, മറ്റുള്ളവര്‍ ക്യാമറയ്ക്ക് പിന്നിലുള്ള വ്യക്തി കുട്ടിയെ അപകടത്തിലാക്കിയതിന് വിമര്‍ശിച്ചു. കുട്ടി ഭയന്ന് പാമ്പിനെ തട്ടി മാറ്റാന്‍ ശ്രമിക്കുമ്പോളും വീഡിയോ പകര്‍ത്താനാണ് ക്യാമറയ്ക്കു പിന്നിലുള്ള ആള്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. ക്ലിപ്പിന്റെ അവസാനം സമീപത്തുള്ള ഒരാള്‍ ഇടപെട്ട് പാമ്പിനെ നീക്കം ചെയ്യുന്നതും കാണാന്‍ സാധിക്കും.

നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഇത്തരം അപകടകരമായ വീഡിയോകള്‍ നിര്‍മ്മിക്കരുത്. ലൈക്കുകള്‍ക്കും കാഴ്ചകള്‍ക്കും വേണ്ടി നിങ്ങള്‍ കുട്ടികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്,' ഒരു ഉപയോക്താവ് പറഞ്ഞു. 'കാഴ്ചകള്‍ക്കു വേണ്ടി കുട്ടികളെ അപകടത്തിലാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുക. ഇത് മോശമായി അവസാനിക്കുമായിരുന്നു,' ഒരു ഉപയോക്താവ് എഴുതി. ക്ലിപ്പ് 12 ദശലക്ഷത്തിലധികം വ്യൂസ് നേടി.

Content Highlights: Video Of Little Boy Playing With Snake Sparks Outrage Online

dot image
To advertise here,contact us
dot image