പങ്കാളിയെ സ്നേഹത്തോടെ ആലിംഗനം ചെയ്തിട്ട് എത്രനാളായി? അറിയാം ആലിംഗനത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

പരസ്പരം കെട്ടിപ്പിടിക്കുന്ന പങ്കാളികളുടെ ജീവിതം ഇങ്ങനെയാണ്

dot image

നീ എന്നെ സ്‌നേഹത്തോടെ ഒന്നു ആലിംഗനം ചെയ്തിട്ട് കാലങ്ങളായില്ലേ? എന്ന് പങ്കാളി എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ ഒട്ടും ആരോഗ്യകരമായ ഒരു ബന്ധത്തിലൂടെയല്ല കടന്നുപോകുന്നതെന്ന് പറയാം. അത്രയ്ക്കും സ്‌നേഹമുള്ള ഒരാളെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാതിരിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല. ആലിംഗനം കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുമ്പോള്‍ ലവ് ഹോര്‍മോണ്‍ ശരീരത്തില്‍ ഉണ്ടാകുന്നു. ഓക്‌സിടോസിനാണ് ലവ് ഹോര്‍മോണ്‍. പങ്കാളിയെ ഇടയ്ക്കിടെ കെട്ടിപ്പിടിക്കുമ്പോള്‍ സ്‌നേഹ ഹോര്‍മോണ്‍ ഉണ്ടാവുകയും ഇത് രക്തത്തില്‍ കലരുകയും ചെയ്യുന്നു. ഇത്തരത്തില്‍ സ്‌നേഹപ്രകടനങ്ങള്‍ പങ്കിടുന്ന ദമ്പതികള്‍ സന്തോഷവാന്മാരും ആരോഗ്യവാന്മാരും കുറവ് സമ്മര്‍ദ്ദം അനുഭവിക്കുന്നവരുമായി കാണപ്പെടുന്നു.

ഇടയ്ക്കിടയ്ക്ക് ആലിംഗനം ചെയ്യുകയും സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും മാനസിക ഉന്മേഷം നിലനിര്‍ത്തുകയും ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്തെങ്കിലും കാരണം കൊണ്ട് തകര്‍ന്നിരിക്കുന്ന ആരെയെങ്കിലും സ്‌നേഹത്തോടെ ഒന്ന് കെട്ടിപ്പിടിച്ചാല്‍ അവരുടെ മനസ് പകുതിയെങ്കിലും ശാന്തമാകും.


പ്രിയപ്പെട്ട ഒരാളുമായി ആലിംഗനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ മനസിനെ ശാന്തമാക്കുകയും സമ്മര്‍ദ്ദം ഇല്ലാതാക്കാനും സഹായിക്കും. കെട്ടിപ്പിടുത്തത്തിലൂടെ ഏറ്റവും ഗുണം ലഭിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന് പഠനങ്ങള്‍ പറയുന്നു. ആലിംഗനം ചെയ്യുന്ന രീതി ചികിത്സയ്ക്കായി ഉപയോഗിക്കാനുളള ഗവേഷണങ്ങളും നടന്നുവരികയാണ്.

പങ്കാളിയെ കെട്ടിപ്പിടിച്ച് ഉറങ്ങിയാല്‍

പങ്കാളിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് അടുത്തുനടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. നല്ല വിശ്രമം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പങ്കാളിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നതുകൊണ്ട് സാധിക്കും. ഇവര്‍ക്ക് നല്ല ഉറക്കം ലഭിക്കുകയും വൈകാരികവും ശാരീരികവുമായ സുരക്ഷിതത്വബോധം പങ്കാളികള്‍ക്ക് ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. മാത്രമല്ല പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

Content Highlights :Couples who share expressions of affection appear to be happier, healthier, and less stressed

dot image
To advertise here,contact us
dot image