
ട്രെയിനില്‍ ദൂര യാത്ര ചെയ്യുമ്പോള്‍ ലോവര്‍ ബര്‍ത്ത് ബുക്ക് ചെയ്യാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കിടന്ന് യാത്രചെയ്യാനുള്ള സൗകര്യമുള്ള കോച്ചുകളില്‍ ലോവര്‍ ബര്‍ത്തുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ റെയില്‍വേ പല മാറ്റങ്ങളും വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി വന്ന പുതിയ മാറ്റമാണ് ട്രെയിന്‍ യാത്രയിലെ ലോവര്‍ ബര്‍ത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.
യാത്രക്കാരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ക്കുളള ലോവര്‍ ബര്‍ത്തുകളുടെ വിഹിതം ഇന്ത്യന്‍ റെയില്‍വേ വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോകസഭയില്‍ അറിയിച്ചിരുന്നു. അപ്പര്‍ ബര്‍ത്ത് , മിഡില്‍ ബര്‍ത്ത് എന്നിവകളില്‍ കയറാനുള്ള ഈ വിഭാഗങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പരിഹാര മാര്‍ഗ്ഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
സീറ്റ് വിഹിതത്തിന് ഒരു ഓട്ടോമാറ്റിക് സംവിധാനം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ , മുതിര്‍ന്ന പൗരന്‍മാര്‍, (പുരുഷന്മാര്‍ 60 വയസിന് മുകളില്‍, സ്ത്രീകള്‍58 വയസിന് മുകളില്‍) എന്നിവര്‍ക്ക് ഇവര്‍ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിലും ലഭ്യത അനുസരിച്ച് ലോവര്‍ ബര്‍ത്ത് ലഭിക്കുന്നതാണ് പുതിയ സംവിധാനം. യാത്രയ്ക്കിടെ ലോവര്‍ബര്‍ത്തുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ , വികലാംഗര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഓട്ടോമാറ്റിക് സംവിധാനങ്ങളുടെ ഭാഗമായി വിവിധ കമ്പാര്‍ട്ടുമെന്റുകളില്‍ മാറ്റിവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ലോവര്‍ ബര്‍ത്തുകള്‍ ഇപ്രകാരമാണ്. സ്‌ളീപ്പര്‍ ആറ് മുതല്‍ ഏഴ് വരെയും, തേഡ് എസി നാല് മുതല്‍ അഞ്ച് വരെയും, സെക്കന്റ് എസി മൂന്ന് മുതല്‍ നാല് വരെയുമാണ്.
Content Highlights : The comfort and convenience of passengers, Indian Railways has increased the allocation of lower berths for senior citizens, women and the disabled