
ഒരിക്കലും ഒരു തുറന്ന പുസ്തകമാകരുത് എന്ന് പറഞ്ഞുകേട്ടിട്ടില്ലേ. അത് വളരെ ശരിയാണെന്ന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. മറ്റുള്ളവരോട് നാം തുറന്നുപറയേണ്ടാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി മറ്റൊരാളോട് പങ്കുവയ്ക്കുന്നത് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാനോ വിമര്‍ശനങ്ങള്‍ നേരിടാനോ പരിഹാസത്തിനോ അതല്ലെങ്കില്‍ നിരുത്സാഹപ്പെടുത്തലിന് പോലും കാരണമാകും. മറ്റൊന്ന് ലക്ഷ്യങ്ങളൊക്കെ പരസ്യമായി പ്രഖ്യാപിച്ചാല്‍ അവയൊക്കെ നേടിയിട്ടുണ്ടെന്ന് തോന്നിപ്പിക്കുമെന്നും അത് ലക്ഷ്യത്തിലേക്ക് എത്താനുളള പ്രചോദനം കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
നിങ്ങളുടെ വരുമാനം, സമ്പാദ്യം, കടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ സ്വകാര്യമായി തന്നെ വയ്ക്കണം. നിങ്ങള്‍ക്കുള്ള പണത്തെയും സമ്പാദ്യത്തെയും കുറിച്ച് തുറന്ന് സംസാരിക്കുന്നത് അസൂയ, അനാവശ്യ ഉപദേശങ്ങള്‍, അല്ലെങ്കില്‍ സാമ്പത്തിക ചൂഷണം എന്നിവയ്ക്ക് കാരണമാകും.
നിങ്ങളുടെ ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ അമിതമായി മറ്റുള്ളവരോട് പങ്കുവയ്ക്കരുത്. മറ്റുള്ളവര്‍ അല്ലെങ്കില്‍ മൂന്നാമതൊരാള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നത് പങ്കാളികള്‍ക്കിടയിലെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും അനാവശ്യമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
എല്ലാ കുടുംബങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പുറത്തുനിന്നുളളവരുമായി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റിദ്ധാരണകള്‍, വിശ്വാസ വഞ്ചന എന്നിവയിലേക്കൊക്കെ നയിച്ചേക്കാം. കോടതി പോലെയുള്ള ഇടങ്ങളിലേക്ക് പോയില്ല എങ്കില്‍ കുടുംബ കാര്യങ്ങള്‍ കുടുംബത്തില്‍ത്തന്നെ നിലനിര്‍ത്തുക.
യഥാര്‍ഥ ദയ അംഗീകാരത്തെ ആശ്രയിച്ചുള്ളതല്ല. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുതെന്ന് പറയുന്നതുപോലെ. നിങ്ങള്‍ ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യമായി വീമ്പിളക്കുന്നത് അതിനെ ആത്മാര്‍ഥതയില്ലാത്തതായി തോന്നിപ്പിക്കുകയും അതിന്റെ മൂല്യം കുറയ്ക്കുകയും ചെയ്യും.
കഴിഞ്ഞുപോയ കാലത്തെ തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടത് ആവശ്യമാണെങ്കിലും ഓരോ തെറ്റുകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അനാവശ്യ ചര്‍ച്ചകളിലേക്കും ധാരണകളിലേക്കും മറ്റുള്ളവരെ കൊണ്ടെത്തിച്ചേക്കാം. ശ്രദ്ധിക്കുക ചില ആളുകള്‍ നിങ്ങളുടെ ഭൂതകാലങ്ങള്‍ നിങ്ങള്‍ക്കെതിരെ ഉപയോഗിച്ചേക്കാം.
നിങ്ങള്‍ക്ക് അത്രയ്ക്ക് അടുപ്പമുള്ള ആളുകളുടെ അടുത്ത് നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ പങ്കുവയ്ക്കുന്നതുപോലെയല്ല എല്ലാവരോടും പറയുന്നത്. ചിലരോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ അവര്‍ നിങ്ങളെ മാനസികമായി തളര്‍ത്താന്‍ അക്കാര്യങ്ങള്‍ ഉപയോഗിച്ചേക്കാം.
നമ്മുടെ ലക്ഷ്യങ്ങള്‍ പോലെ തന്നെ നിങ്ങളുടെ പദ്ധതികളെക്കുറിച്ചും വളരെയധികം വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നത് അസൂയ ഉണ്ടാക്കുന്നതിനും പദ്ധതികള്‍ അട്ടിമറിക്കപ്പെടാനും ഇടയാക്കിയേക്കാം. പദ്ധതികള്‍ വിജയിക്കുന്നത് വരെ അവ നിങ്ങളുടെ ഉള്ളില്‍ത്തന്നെ സൂക്ഷിക്കുക.
Content Highlights :Do you know what things in life should always be kept secret