
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന ലോക റെക്കോർഡ് കേരളത്തിൽ നിന്നുള്ള കറുമ്പിയ്ക്ക്. പീറ്റർ ലെനുവാണ് ആടിന്റെ ഉടമ. ആട് ചെറുതായിരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരം കുറഞ്ഞ ആടിനുള്ള ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് പീറ്റർ. മറ്റുള്ള വർ പറഞ്ഞാണ് ഗിന്നസ് റെക്കോർഡിന് അപേക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കറുത്ത നിറത്തിലുള്ള കുള്ളൻ ആടുകളുടെ ഇനമാണ് പിഗ്മി ആടായ കറുമ്പി. 2021 ൽ ജനിച്ച കറുമ്പിയ്ക്ക് നാല് വയസ്സാണ്. 1അടി മൂന്ന് ഇഞ്ച് ഉയരമാണുള്ളത്. കനേഡിയൻ പിഗ്മി ആടാണിത്. കാലുകൾ 21 ഇഞ്ചിൽ (53 സെന്റീമീറ്റർ) കൂടുതൽ ഉയരത്തിൽ വളരുന്നത് തടയുന്ന ജനിതക കുള്ളൻ സ്വഭാവത്തിനും കരുത്തുറ്റ ശരീരത്തിനും പേരുകേട്ട ഒരു ഇനമാണ്.
ഇപ്പോൾ കറുമ്പി ഗർഭിണിയാണെന്ന് മിസ്റ്റർ ലെനു പറഞ്ഞു. ആടുകൾക്ക് പുറമെ പശുക്കൾ, മുയലുകൾ, കോഴികൾ, താറാവുകൾ എന്നിവയും ഫാമിലുണ്ട്.
Content Highlights: Kerala Farmer's Tiny Goat, Karumbi, Claims Guinness Record As World's Shortest At Just...